Monday, November 2, 2009

bnsubair...

ei.. l am here, l wl cme back soon.. f anyone wnt to cntct me my no: r9747333380,9037139353.

Tuesday, January 30, 2007

മരണം!

  1. നീയറിയുമോ നിന്റെ മരണത്തെക്കുറിച്ച്‌?

    മരണം! നിന്റെ എല്ലാ രസങ്ങളെയും മുറിച്ചു കളയുന്നത്‌,

    നിന്റെ എല്ലാ സന്തോഷങ്ങളെയും,

    വേദന......അടങ്ങാത്ത ദാഹം,ജീവന്റെ തുടിപ്പ്‌,

    പിടച്ചില്‍ ............................

  2. മലക്കുല്‍ മൗത്ത്‌ വരും,

    നിന്റെ ഹൃദയ നാഢിയില്‍ സ്പര്‍ശിക്കും,

    ആഖിറത്തെ നീ കാണുംനിസ്സാരമെന്ന് കരുതിയല്ലേ?

    ലോകത്തിന്റെ ജീവിതത്തിന്റെരഹസ്യങ്ങളെ നീ അറിയും,

    അവ രഹസ്യങ്ങളായിരുന്നില്ല,എന്നാല്‍

    നീ അവയെക്കുറിച്ചു അഞ്ജനായിരുന്നു,

    നീയെന്തൊക്കെയോ വിളിച്ചു പറയുന്നു

    "ശബ്ദമില്ല......ചലിക്കാന്‍ കഴിയുന്നില്ല..."

    നിന്റെ വീട്ടുകാര്‍ നിലവിളിക്കുന്നു..വെറുതെയല്ലേ അത്‌?

    നാളെ നിന്റെ ഖബറിലേക്കൊന്നു തിരിഞ്ഞുപോലും

    നോക്കാതെ അവര്‍ നിന്നെ മറക്കും,

    മഠയാ നീ ആര്‍ക്കുവേണ്ടി ജീവിച്ചു?

    നിന്റെ സമ്പാദ്യങ്ങളെവിടെ?

    അവയല്ലേ അല്ലാഹുവില്‍ നിന്നും നിന്നെതടഞ്ഞത്‌?

    അല്ലാഹുവില്‍ നിന്നും നിന്നെ തടയുന്ന എന്താണ്‍`

    ഇപ്പോള്‍ നിനക്കുളത്‌?.

    .....................................ആരൊക്കെയോ ഖുര്‍ ആന്‍ ഓതുന്നു,

    പരിചയമില്ല്ലാത്ത സ്വരങ്ങള്!

    ‍ഇപ്പോള്‍ അവയുടെ ശരിയായ

    അര്‍ത്ഥംനിനക്കു മനസ്സിയാകുന്നു അല്ലേ?.

    ..............................നിന്നെ കുളിപ്പിക്കപ്പെട്ടു,

    വെള്ളം നിന്റെ വേദന അധികരിപ്പിക്കുന്നു,

    കഫന്‍ പൊതിയപ്പെടുന്നു,

    നീ നിലവിളിച്ചു കൊണ്ടിരിക്കുന്നു,

    "കൊണ്ടു പോകരുതേ..........."

    ...................................ഫാത്തിഹാ.

    ....യാസീന്‍......ദു ആ..
    എല്ലാം പരിചയമില്ലാത്ത ശബ്ദങ്ങള്‍!

    കൗലുല്‍ ഈമാന്‍....................................................

    നിന്നെ പെട്ടിയില്‍ വക്കപ്പെട്ടു,

    പള്ളിയിലേക്ക്‌................................................

    നമസ്കാരം...

    നിന്നെ ഖബറില്‍ വക്കപ്പെട്ടു,

    പലകകള്‍ അടുക്കുന്നു,വെളിച്ചം മറഞ്ഞു:

    മുകളില്‍ മണ്ണുവീഴുന്ന ശബ്ദം

    "മിന്‍ഹാ ഹലഖ്‌ നാക്കും....

    വ ഫീഹാ നു ഈദുക്കുംവ മിന്‍ഹാ നുഖ്‌ രിജുക്കും താറത്തന്‍ ഉഖ്‌ റാ..

    "വെLiച്ചത്തിന്റെ അവസാന കണികയും മറഞ്ഞു,

    മുകളില്‍ മണ്ണിന്റെ ഭാരം

    തല്‍കീന്‍.................

    നിനക്കു വെകിളി പിടിക്കുന്നുണ്ടല്ലേ?

    ചുവടുകള്‍ അകന്നു കഴിഞ്ഞു.....

    ഇതാ മലക്കുകള്‍ വരുന്നു:

    ഇനി ഇരുളും നീയുംമലക്കുകളും..മാത്രം.