Tuesday, January 30, 2007

മരണം!

  1. നീയറിയുമോ നിന്റെ മരണത്തെക്കുറിച്ച്‌?

    മരണം! നിന്റെ എല്ലാ രസങ്ങളെയും മുറിച്ചു കളയുന്നത്‌,

    നിന്റെ എല്ലാ സന്തോഷങ്ങളെയും,

    വേദന......അടങ്ങാത്ത ദാഹം,ജീവന്റെ തുടിപ്പ്‌,

    പിടച്ചില്‍ ............................

  2. മലക്കുല്‍ മൗത്ത്‌ വരും,

    നിന്റെ ഹൃദയ നാഢിയില്‍ സ്പര്‍ശിക്കും,

    ആഖിറത്തെ നീ കാണുംനിസ്സാരമെന്ന് കരുതിയല്ലേ?

    ലോകത്തിന്റെ ജീവിതത്തിന്റെരഹസ്യങ്ങളെ നീ അറിയും,

    അവ രഹസ്യങ്ങളായിരുന്നില്ല,എന്നാല്‍

    നീ അവയെക്കുറിച്ചു അഞ്ജനായിരുന്നു,

    നീയെന്തൊക്കെയോ വിളിച്ചു പറയുന്നു

    "ശബ്ദമില്ല......ചലിക്കാന്‍ കഴിയുന്നില്ല..."

    നിന്റെ വീട്ടുകാര്‍ നിലവിളിക്കുന്നു..വെറുതെയല്ലേ അത്‌?

    നാളെ നിന്റെ ഖബറിലേക്കൊന്നു തിരിഞ്ഞുപോലും

    നോക്കാതെ അവര്‍ നിന്നെ മറക്കും,

    മഠയാ നീ ആര്‍ക്കുവേണ്ടി ജീവിച്ചു?

    നിന്റെ സമ്പാദ്യങ്ങളെവിടെ?

    അവയല്ലേ അല്ലാഹുവില്‍ നിന്നും നിന്നെതടഞ്ഞത്‌?

    അല്ലാഹുവില്‍ നിന്നും നിന്നെ തടയുന്ന എന്താണ്‍`

    ഇപ്പോള്‍ നിനക്കുളത്‌?.

    .....................................ആരൊക്കെയോ ഖുര്‍ ആന്‍ ഓതുന്നു,

    പരിചയമില്ല്ലാത്ത സ്വരങ്ങള്!

    ‍ഇപ്പോള്‍ അവയുടെ ശരിയായ

    അര്‍ത്ഥംനിനക്കു മനസ്സിയാകുന്നു അല്ലേ?.

    ..............................നിന്നെ കുളിപ്പിക്കപ്പെട്ടു,

    വെള്ളം നിന്റെ വേദന അധികരിപ്പിക്കുന്നു,

    കഫന്‍ പൊതിയപ്പെടുന്നു,

    നീ നിലവിളിച്ചു കൊണ്ടിരിക്കുന്നു,

    "കൊണ്ടു പോകരുതേ..........."

    ...................................ഫാത്തിഹാ.

    ....യാസീന്‍......ദു ആ..
    എല്ലാം പരിചയമില്ലാത്ത ശബ്ദങ്ങള്‍!

    കൗലുല്‍ ഈമാന്‍....................................................

    നിന്നെ പെട്ടിയില്‍ വക്കപ്പെട്ടു,

    പള്ളിയിലേക്ക്‌................................................

    നമസ്കാരം...

    നിന്നെ ഖബറില്‍ വക്കപ്പെട്ടു,

    പലകകള്‍ അടുക്കുന്നു,വെളിച്ചം മറഞ്ഞു:

    മുകളില്‍ മണ്ണുവീഴുന്ന ശബ്ദം

    "മിന്‍ഹാ ഹലഖ്‌ നാക്കും....

    വ ഫീഹാ നു ഈദുക്കുംവ മിന്‍ഹാ നുഖ്‌ രിജുക്കും താറത്തന്‍ ഉഖ്‌ റാ..

    "വെLiച്ചത്തിന്റെ അവസാന കണികയും മറഞ്ഞു,

    മുകളില്‍ മണ്ണിന്റെ ഭാരം

    തല്‍കീന്‍.................

    നിനക്കു വെകിളി പിടിക്കുന്നുണ്ടല്ലേ?

    ചുവടുകള്‍ അകന്നു കഴിഞ്ഞു.....

    ഇതാ മലക്കുകള്‍ വരുന്നു:

    ഇനി ഇരുളും നീയുംമലക്കുകളും..മാത്രം.

Sunday, January 28, 2007

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍..

"ബാഗ്ദാദില്‍....."

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍.. "ഹളറ മൗത്തില്‍..."


"ഹളറ മൗത്തില്‍..."

ഫീ സബീല്‍: ഫീ സബീല്‍

ഇബ്നുസുബൈര്‍ (click on ibnu subair)
ഈ കാലത്തോ ഇങ്ങനെയുള്ള പരിശ്രമം നടക്കുന്നത്‌?" എന്ന് ചോദിച്ചു കൊണ്ട്‌ രണ്ടു കൈകളും ഉയര്‍ത്തി ഞങ്ങള്‍ക്കു വേണ്ടി ദു:ആ ചെയ്തു, ദീനിന്റെ പരിശ്രമം നടന്നു കൊണ്ടിരിക്കുന്നതായി കേട്ട തന്റെ ഹൃദയം കുളിര്‍ന്നതായി സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു,

ഫീ സബീല്‍

ഇബ്നുസുബൈര്‍ said...
ബഹുമാനപ്പെട്ട സഹാബാക്കളുടെ പരിശുദ്ധമായ ശരീരങ്ങള്‍ ഖബറില്‍ നിന്നും പുറത്തെടുത്ത്‌ മറ്റൊരു സ്ഥലത്ത്‌ അടക്കം ചെയ്യാന്‍ പോകുന്നതായ വാര്‍ത്ത കാട്ടു തീ പോലെ ലോകമെങ്ങും പരന്നു, ലോകമെങ്ങുനിന്നും ഈ അതിശയകരമായ കാഴ്ച്ച കാണുവാനുള്ള ഹൃദയത്തുടിപ്പോടെ ജനങ്ങള്‍

Saturday, January 20, 2007

അപ്പാള്‍ ഈ ചിത്രമോ..?


ഇത്‌ ‌ തേനടയാണ്‌(തേനീച്ചകള്‍ തേന്‍ സംഭരിക്കുന്ന അറ)

Monday, January 15, 2007

കൈപ്പള്ളിക്ക്‌...

കൈപ്പള്ളിക്ക്‌...സുന്നത്തായ നിലയൊീലുള്ള വസ്ത്രധാരണം ഇസ്‌ ലാമിക സംസ്കാരത്തിന്റെ ഭാഗമാണ്‌, നബി(സ:അ) യെ പിന്‍പറ്റുന്നതുപോലെ തന്നെ അല്ലാഹുവിന്റെ കല്‍പ്പനയെ പൂര്‍ത്തീകരിക്കുന്നു എന്നതാണ്‌ അവിടെ പ്രധാനം, നബി ചര്യ പിന്‍പറ്റുന്ന ഒരു വ്യക്തിയിലൂടെ ഇസ്‌ ലാമിന്റെ ചിഹ്നങ്ങളും, സംസ്കാരവും ലോകത്ത്‌ നിലനില്‍ക്കുന്നതിനും കാരണമാകുന്നു, മാത്രമല്ല ഒരു വ്യക്തിക്ക്‌ അല്ലാഹുവിന്റെ ദീനിനോടും, നബി(സ:അ) യോടും എത്രത്തോളം സ്നേഹവും, ആത്മാര്‍ത്ഥതയും ഉണ്ടെന്നുള്ളതും ഇക്കാര്യങ്ങളിലൂടെ പ്രായോഗിഗമായി വെളിവാകുകയും

,കൈപ്പള്ളിയുടെചൊദ്യം.. ibn subairനോടു ഒരു ചോദ്യം
ബഹുമാനപെട്ട Ibn Zubair ابن زبير Ibn Zubair , അതായത് സുബൈരിന്റെ പുത്രന്‍ എന്നര്ത്ഥം. Zubair എന്നാല്‍ ലോഹം, ഇരുമ്പ് എന്നാണു എന്റെ ഓര്മ്മ. ഒരു തനതായ അറബി പ്രയോഗം. Actually താങ്കളുടെ പേരു് ibn subair എന്ന തന്നെയാണോ?അതോടൊപ്പം തന്നെ ബന്ധപെട്ട ഒരു കാര്യം കൂടി ചോദിക്കട്ടേ. ചില മലയാളി മുസ്ലീമുകള്‍ അറബി നാട്ടില്‍ വരുംബോള്‍ അറബി വേഷം ധരിച്ചു നടക്കുന്നതെ പറ്റി താങ്കളുടെ അഭിപ്രായം എന്താണു?(വിശദമായി വസ്തുനിഷ്ടമായ, വ്യക്തിഹത്യ രഹിതമായ, പക്വതയുള്ള ഒരു ചര്‍ച്ച അരംഭിക്കാം. ഇവിടെ ആരെങ്കിലും ആരെയെങ്കിലും ആക്ഷേപിച്ചതായി എനിക്ക് തോന്നിയാല്‍ അതു ഞാന്‍ delete ചെയ്യും.) സസ്നേഹം കൈപ്പള്ളി


ജനങ്ങളെ പൊതുവെ നാലായി തിരിക്കാം1. ആത്മാര്‍ത്ഥതയോടെ..ഇവര്‍ ഏത്‌ സാഹചര്യത്തിലും സുന്നത്തുകളെ മുറുകെ പിടിക്കുന്നവരാണ്‌, അല്ലാഹുവിന്റെ തൃപ്തി മാത്രമായിരിക്കും അവരുടെ മുന്നില്‍ പരമ പ്രധാനം.

2. നിര്‍ബന്ധിതാവസ്ഥയില്‍..എന്റെ അറിവില്‍ മദ്രസ്സകളില്‍ മാത്രമാണ്‌ ഈ അവസ്ഥ്‌ ഇന്ന് നിലവിലുള്ളത്‌(യൂണിഫോം),

3.സാഹചര്യം. ദീനിനോടും നബി(സ:അ)തങ്ങളോടും സ്നേഹം തന്നെയാണ്‌, എന്നാല്‍ പൊതുവായ സമൂഹിക നിലയില്‍ സ്വന്തം ബലഹീനെത കാരണം കഴിഞ്ഞില്ല, എന്നാല്‍ ഇപ്പോള്‍ അനുകൂലമായ ഒരു സാഹചര്യത്തില്‍ സ്വീകരിച്ചു. ഈ രണ്ട്‌ അവസ്ഥകളിലും ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തി മാത്രമാണെങ്കില്‍ അത്‌ പരിഗണനീയവും പ്രതിഫലാര്‍ഹവുമാണ്‌

4. കബളിപ്പിക്കുവാന്‍.. അത്‌ താത്കാലികമായിരുന്നാലും, സ്ഥിരമായിരുന്നാലും അവര്‍ അവിശ്വാസികളെക്കാള്‍ കഠിനമായ ശിക്ഷക്ക്‌ അര്‍ഹരായിരിക്കുകയും, ഇവിടെയും അവര്‍ നിന്ദ്യരാവുകയും ചെയ്യും.

ചുരുക്കത്തില്‍ അമലുകള്‍ സ്വീകരിക്കപ്പെടുവാനും പ്രതിഫലത്തിന്‌ അര്‍ഹമായിത്തീരുവാനുമുള്ള മാനദണ്ഡം അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി മാത്രമായിരിക്കുക എന്നതാണ്‌,

Tuesday, January 9, 2007

ഇതാ പ്രത്യാശയുടെ ഒരു കണം...

ഇന്നു പത്രം വയിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി, മന്മോഹന്‍ സിംഗിന്റെ പ്രസ്താവന "രാജ്യത്തിന്റെ അതിര്‍ത്ഥികള്‍ ഇല്ലാതാവുകയും, ജനങ്ങള്‍ തടസ്സങ്ങളില്ലാതെ അന്യോന്യം സഹകരിക്കുകയും യാത്രചെയ്യുകയും. ഒത്തൊരുമയോടെ ജീവിക്കുന്നതുമായ ഒരവസ്ഥ അദ്ദേഹം പ്രത്യശിക്കുന്നു" ഗള്‍ഫില്‍ ധാരാളം പാകിസ്താനി സുഹൃത്തുക്കള്‍ ഉണ്ടായിരുന്ന എനിക്ക്‌ വ്യക്തിപരമായി അറിയാം ഇന്ത്യയിലേയും, പാകിസ്ഥാനിലെയും നല്ലൊരു വിഭാഗം ജനങ്ങളുടെ ഹൃദയങ്ങളിലും എന്നെങ്കിലുമൊരിക്കല്‍ "സ്വന്തം രാജ്യങ്ങള്‍ ഒന്നായിരുന്നെങ്കിലെന്ന്" വെറുതെയെങ്കിലും എത്രത്തോളം ആശിക്കുന്നു എന്ന്, അവര്‍ക്കറിയാം കാശ്മീരെന്നും തീവ്രവാദമെന്നും പറഞ്ഞ്‌ അന്യോന്യം മത്സരിക്കുന്നത്‌ ചില രാഷ്ട്രീയക്കരുടെ മാത്രം നിലനില്‍പ്പിനു വേണ്ടിയാണെന്ന്.

പ്രിയപ്പെട്ട പ്രധാനമന്ത്രീ; അങ്ങേക്ക്‌ അഭിവാദനങ്ങള്‍ ഇങ്ങനെയൊരു സ്വപ്നം കാണാന്‍ ധൈര്യമുണ്ടായതിന്‌, അത്‌ പങ്ക്‌ വക്കാന്‍ തയ്യറായതിന്‌, അതിര്‍ത്ഥികള്‍ ഇല്ലാതാകട്ടെ, സ്നേഹവും ദയയും അന്യോന്യം പങ്കുവക്കട്ടെ, ശക്തമ്മയ ഒരു രാഷ്ട്രം ശക്തമായ ഒരു ജനത ഉത്ഭവിക്കട്ടെ...

ഏ കാശ്മീരിലെ തീവ്രവാദികളേ നക്കാപ്പിച്ചകള്‍ക്കുവേണ്ടി തോക്കും ബോംബുകളുമായി കൂലിത്തല്ലിനിറങ്ങിയിരിക്കുന്ന നിങ്ങള്‍ ഞങ്ങളുടെ ഈ സ്വപ്നങ്ങളുടെ നിറം കെടുത്തരുത്‌,

പണ്ട്‌ 8)0 ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു കഥയെന്നപോലെ ഈ വിഷയം എഴുതിയിരുന്നു, അതില്‍ എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച്‌ ഇന്‍ഡ്യയും പാകിസ്ഥാനും ഒന്നാകുന്നതും ഇരു രാജ്യങ്ങളും കൈയ്യൊഴിയുന്ന അതിര്‍ത്ഥിയിലെ തീവ്രവാദികള്‍ പരസ്പരം പോരാടി ഒടുങ്ങുന്നതും സമാധാനത്തിന്റെ ഒരു പുതിയ പുലരി ഉദയം ചെയ്യുന്നതുമായിരുന്നു പ്രമേയം, അത്രയൊന്നുമില്ലെങ്കിലും നമ്മുടെ ഭരണാധികാരികളും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു, അല്ലാഹു ത ആലാ ആ മനുഷ്യന്‌ ഹിദായത്ത്‌ നല്‍കുകയും, ഈ സ്വപ്നം വെരുമൊരു സ്വാപ്നമായി ഒടുങ്ങാതിരിക്കുകയും ചെയ്യട്ടെ....