ഇന്നു പത്രം വയിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി, മന്മോഹന്‍ സിംഗിന്റെ പ്രസ്താവന "രാജ്യത്തിന്റെ അതിര്‍ത്ഥികള്‍ ഇല്ലാതാവുകയും, ജനങ്ങള്‍ തടസ്സങ്ങളില്ലാതെ അന്യോന്യം സഹകരിക്കുകയും യാത്രചെയ്യുകയും. ഒത്തൊരുമയോടെ ജീവിക്കുന്നതുമായ ഒരവസ്ഥ അദ്ദേഹം പ്രത്യശിക്കുന്നു" ഗള്‍ഫില്‍ ധാരാളം പാകിസ്താനി സുഹൃത്തുക്കള്‍ ഉണ്ടായിരുന്ന എനിക്ക് വ്യക്തിപരമായി അറിയാം ഇന്ത്യയിലേയും, പാകിസ്ഥാനിലെയും നല്ലൊരു വിഭാഗം ജനങ്ങളുടെ ഹൃദയങ്ങളിലും എന്നെങ്കിലുമൊരിക്കല്‍ "സ്വന്തം രാജ്യങ്ങള്‍ ഒന്നായിരുന്നെങ്കിലെന്ന്" വെറുതെയെങ്കിലും എത്രത്തോളം ആശിക്കുന്നു എന്ന്, അവര്‍ക്കറിയാം കാശ്മീരെന്നും തീവ്രവാദമെന്നും പറഞ്ഞ് അന്യോന്യം മത്സരിക്കുന്നത് ചില രാഷ്ട്രീയക്കരുടെ മാത്രം നിലനില്‍പ്പിനു വേണ്ടിയാണെന്ന്.
പ്രിയപ്പെട്ട പ്രധാനമന്ത്രീ; അങ്ങേക്ക് അഭിവാദനങ്ങള്‍ ഇങ്ങനെയൊരു സ്വപ്നം കാണാന്‍ ധൈര്യമുണ്ടായതിന്, അത് പങ്ക് വക്കാന്‍ തയ്യറായതിന്, അതിര്‍ത്ഥികള്‍ ഇല്ലാതാകട്ടെ, സ്നേഹവും ദയയും അന്യോന്യം പങ്കുവക്കട്ടെ, ശക്തമ്മയ ഒരു രാഷ്ട്രം ശക്തമായ ഒരു ജനത ഉത്ഭവിക്കട്ടെ...
ഏ കാശ്മീരിലെ തീവ്രവാദികളേ നക്കാപ്പിച്ചകള്‍ക്കുവേണ്ടി തോക്കും ബോംബുകളുമായി കൂലിത്തല്ലിനിറങ്ങിയിരിക്കുന്ന നിങ്ങള്‍ ഞങ്ങളുടെ ഈ സ്വപ്നങ്ങളുടെ നിറം കെടുത്തരുത്,
പണ്ട് 8)0 ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു കഥയെന്നപോലെ ഈ വിഷയം എഴുതിയിരുന്നു, അതില്‍ എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് ഇന്‍ഡ്യയും പാകിസ്ഥാനും ഒന്നാകുന്നതും ഇരു രാജ്യങ്ങളും കൈയ്യൊഴിയുന്ന അതിര്‍ത്ഥിയിലെ തീവ്രവാദികള്‍ പരസ്പരം പോരാടി ഒടുങ്ങുന്നതും സമാധാനത്തിന്റെ ഒരു പുതിയ പുലരി ഉദയം ചെയ്യുന്നതുമായിരുന്നു പ്രമേയം, അത്രയൊന്നുമില്ലെങ്കിലും നമ്മുടെ ഭരണാധികാരികളും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു, അല്ലാഹു ത ആലാ ആ മനുഷ്യന് ഹിദായത്ത് നല്‍കുകയും, ഈ സ്വപ്നം വെരുമൊരു സ്വാപ്നമായി ഒടുങ്ങാതിരിക്കുകയും ചെയ്യട്ടെ....
Tuesday, January 9, 2007
Subscribe to:
Post Comments (Atom)
1 comment:
പ്രത്യാശ
Post a Comment