Saturday, December 23, 2006

?ഒരു ചെറുപ്പക്കാരന്റെ ചോദ്യം.........................................?ഒരു ചെറുപ്പക്കാരന്റെ ചോദ്യം

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ഒരു സംഘം ചാലക്കുടി ഇരിങ്ങാലക്കുട ഭാഗങ്ങളില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സമയം, 2003ല്‍ എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇരിങ്ങാലക്കുട
ടാണാ പള്ളീയില്‍ ഒരു ദിവസം മഗ്‌ രിബ്‌ നമസ്കാര ശേഷം നടന്ന ചെറിയ ഒരു ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പ്പക്കാരന്‍ എന്നെ സമീപിച്ചു ചോദിച്ചു നിങ്ങള്‍ എന്തിനാ ഇങ്ങിനെ ചുറ്റിനടക്കുന്നത്‌?, ഇങ്ങനെ വീട്‌
വിട്ട്‌ നാടുകള്‍ തോറും ചുറ്റി നടക്കേണ്ട ആവശ്യമുണ്ടോ? ഇങ്ങനെ ഇസ്‌ ലാമില്‍ എവിടെയാണു` പറഞ്ഞിരിക്കുന്നത്‌? ഇതു കൊണ്ടാര്‍ക്കെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോ? ആ സമയത്തെ തിരക്കുകള്‍ കാരണം ഞാന്‍ ആ കുട്ടിയോട്‌ ഇഷാ നമസ്കാരത്തിനു ശെഷം വരാനായിപ്പറഞ്ഞു,


ഇഷാ നമസ്കാരം കഴിഞ്ഞ്‌ ഞങ്ങള്‍ പള്ളിയുടെ ഒരു ഭാഗത്ത്‌ ഒരുമിച്ചു കൂടിയിരുന്ന സമയം ആ കുട്ടി വീണ്ടും വന്നു, അവനോട്‌ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മറ്റാരും ഒന്നും പറയരുത്‌ എന്നു ഞാന്‍ ജമാ അത്തിനോടു നിര്‍ദ്ദേശിച്ചിരുന്നു, അവന്‍ വന്നു` ഞങ്ങളോടൊപ്പമിരുന്നു, ഞങ്ങളുടെ വര്‍ത്തമാനം ഏതാണ്ടിങ്ങനെയായിരുന്നു,


ഞാന്‍ ചോദിച്ചു എന്താ നിന്റെ സംശയം? അവന്‍ തന്റെ ചോദ്യങ്ങള്‍ അവര്‍ത്തിച്ചു, ഞാന്‍ പറഞ്ഞു "നിന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുന്നതിനു മുന്‍പായി ഞാന്‍ ചില സംഭവങ്ങള്‍ പറയാം, അത്‌ ശരിയോ തെറ്റോ എന്നു നീ പറയണം," അവന്‍ സമ്മതിച്ചു, ഞാന്‍ പറഞ്ഞു "രണ്ടു സുഹൃത്തുക്കള്‍, സമൂഹത്തില്‍ വളരെ ബഹുമാനിക്കപ്പെട്ടിരുന്ന അവരിലൊരാള്‍ ദീനിന്റെ പരിശ്രമത്തിനെന്ന പേരില്‍ ഇറങ്ങിത്തിരിച്ചു,കുടുംബങ്ങള്‍ മാസങ്ങളോളം പട്ടിണിയിലായി, ജനങ്ങള്‍ക്കിടയില്‍ തന്റെ സ്ഥാനവും ബഹുമാനവുമെല്ലാം നഷ്ടപ്പെടുത്തി, അവര്‍ അദ്ദേഹത്തെ വിമര്‍ശിക്കുവാനും അക്ഷേപിക്കുവാനും കാരണക്കാരനായി, സഹയിയായിത്തീര്‍ന്ന സുഹൃത്തും അദ്ദേഹത്തെ പിന്തുടര്‍ന്ന് തന്റെ ധനമെല്ലം അദ്ദേഹത്തിന്റെ വഴിയില്‍ ചിലവഴിച്ചു, ഒടുവില്‍ എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ അവര്‍ക്ക്‌ നാടുവിട്ടു പോകേണ്ടിവന്നു, സുഹൃത്താകട്ടെ തന്റെ വീട്ടില്‍ ഒരണ പൈസപോലും ബാക്കിവക്കാതെ മകളുടെ അരഞ്ഞാണച്ചരടും കൂടി അഴിച്ചുകൊണ്ടാണു കൂട്ടുകാരനൊപ്പം നാടുവിട്ടത്‌, ഇവരെക്കുറിച്ച്‌ എന്താ നിന്റെ അഭിപ്രായം? അവര്‍ ചൈതതു തെറ്റോ ശരിയോ?" രന്ദാമതൊന്നാലോചിക്കാതെ തന്നെ അവന്‍ പറഞ്ഞു "തെറ്റാണു`, അങ്ങനെയുള്ളവര്‍ മുസ്ലിമെങ്ങളായിരിക്കില്ല, അല്ലെങ്കില്‍ ഇസ്‌ ലാമില്‍ അവര്‍ക്ക്‌ സ്ഥാനമില്ല"


ഞാന്‍ വീണ്ടും "ശരി, ഒരു കുട്ടി മതാപിതാക്കള്‍ക്ക്‌ ഒരേയൊരു മകന്‍, ഓമനയായി വളര്‍ന്ന വന്റെ എല്ലാ ആവശ്യങ്ങളും അവര്‍ ഭംങ്ങിയയി പൂര്‍ത്തീകരിച്ചു കൊണ്ടിരുന്നു, ലാളന, ഏറ്റവും വിലയുയര്‍ന്ന വസ്ത്രങ്ങള്‍, എല്ലാം; മുസ്‌ ലിമായിത്തീര്‍ന്ന അവന്‍ ഒടുവില്‍ തന്റെ മാതാപിതാക്കളെ വിട്ടുപോയി, ഇത്‌ തെറ്റോ ശരിയോ?" അവന്‍ പറഞ്ഞു "തെറ്റ്‌"

ഞാന്‍ വീണ്ടും ചോദിച്ചു "ഞങ്ങളുടെ നാട്ടിലെ ഒരു മുസ്‌ ലിം ചെറുപ്പക്കാരന്‍ കുട്ടിക്കാലം മോശമായ നിലയില്‍ വളര്‍ന്നു വന്ന അവന്‍ ആവശ്യമില്ലാത്ത കര്യങ്ങളിലെല്ലാം ഇടപെട്ടുകൊണ്ടിരുന്നു, 15ആമത്തെ വയസ്സില്‍ നട്ടിലെ ക്ഷേത്രക്കമ്മിറ്റിയിലെ പ്രധാന അംഗമായി അവന്‍ മാറി, ദീനിനെതിരായ എല്ലാ പ്രവര്‍ത്തനങ്ങളിലും അവന്‍ സജീവമായിരുന്നു, അത്തരമൊരാളെ മടക്കിക്കൊണ്ടുവരുവാനും അവന്റെ ജീവിതം ദീനനുസരിച്ചുള്ളതാക്കിത്തീര്‍ക്കനും നിലവിലുള്ള സംവിധാനങ്ങള്‍ വച്ച്‌ നമുക്കെന്തു ചെയ്യാന്‍ കഴിയും? അവന്‍ പറഞ്ഞു "നിങ്ങളെപ്പ്പോലുള്ള ഒരു വ്യക്തിയുമായി സഹകരിക്കുന്ന്നത്‌ മാത്രം മതി അങ്ങനെയൊരാള്‍ക്ക്‌ ജീവിതത്തില്‍ മാറ്റമുണ്ടാകാന്‍"


എന്റെ ചോദ്യങ്ങളുടെ പൊരുള്‍ പിടികിട്ടാതിരുന്ന സുഹൃത്തുക്കളും പകച്ച്‌ ആകാംക്ഷയോടെയിരുന്നു,


ഞാന്‍ പറഞ്ഞു "ആദ്യം ഞാന്‍ പറഞ്ഞ രണ്ടു സുഹൃത്തുക്കള്‍ അല്ലഹുവിന്റെ നബി(സ:അ)യും തങ്ങളുടെ കൂട്ടുകാരന്‍ അബൂബക്കര്‍ സിദ്ദീഖു(റ:അ) മാണു`, ദീനുല്‍ ഇസ്ലാമിന്റെ ലക്ഷ്യവുമായി ഇറങ്ങിത്തിര്‍ച്ച അവര്‍ക്കു എല്ല്ലാം നഷ്ടമായി, ഒടുവില്‍ നാടുവിട്ടുപോകേണ്ടി വന്നു, ഇനിപ്പറയ്‌ തെറ്റോ ശരിയോ എന്ന്? അവന്‍ മിണ്ടാതെ തല കുമ്പിട്ടിരുന്നു, രണ്ടാമത്‌ പറഞ്ഞത്‌ ഹസ്രത്‌ മിസ്‌ അബ്‌ ഇബ്നു ഉമൈര്‍(റ:അ) ഏറ്റവും സ്നേഹിച്ച്‌ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തിയ മതാപിതാക്കള്‍ തന്നെ മുസ്‌ ലിമായതിന്റെ പേരില്‍ അദ്ദേഹത്തെ ഉടുതുണിപോലുമില്ലാതെ ഇറക്കിവിട്ടു, അദ്ദേഹത്തിനു` അവരെ വിട്ട്‌ പോകേണ്ടിവന്നു, അത്‌ തെറ്റോ ശരിയോ?ഞാന്‍ വീണ്ടും പറഞ്ഞു "നീ പറഞ്ഞല്ലോ എന്നെപ്പോലെ ഒരാളുമായി സഹകരിക്കുന്നതുകൊണ്ടു മാത്രം അയാള്‍ക്ക്‌ മാറ്റമുണ്ടാകുമെന്ന്, ആ അള്‍ ഞാനാണ്‍`, എന്റെ ജീവിതത്തില്‍ അല്‍പ്പമെങ്കിലും മാറ്റമുണ്ടായതും എനിക്ക്‌ ദീനിയയ കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കാനും മനസ്സ്സിലാക്കുവാനും കഴിഞ്ഞതും അല്‍പ്പ്പമെങ്കിലും ദീനനുസരിച്ചുള്ള ഒരു ജീവിതം ചിട്ടപ്പെടുത്താന്‍ കഴിഞ്ഞതും ഈ മാര്‍ഗ്ഗത്തില്‍ പുരപ്പെട്ടതിനു ശേഷമാണു`


നീയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പുരപ്പെട്ട്കാര്യങ്ങള്‍ മനസ്സിലാക്ക്‌, അല്ലാഹുവിന്റെ ദീനിനു വേണ്ടി നീയും പരിശ്രമിക്ക്‌, കൂട്ടുകാരില്‍ ചിലരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.......അവന്‍ അപ്പോഴും തല കുമ്പിട്ടിരിക്കുകയായിരുന്നു.

No comments: