Monday, January 15, 2007

കൈപ്പള്ളിക്ക്‌...

കൈപ്പള്ളിക്ക്‌...സുന്നത്തായ നിലയൊീലുള്ള വസ്ത്രധാരണം ഇസ്‌ ലാമിക സംസ്കാരത്തിന്റെ ഭാഗമാണ്‌, നബി(സ:അ) യെ പിന്‍പറ്റുന്നതുപോലെ തന്നെ അല്ലാഹുവിന്റെ കല്‍പ്പനയെ പൂര്‍ത്തീകരിക്കുന്നു എന്നതാണ്‌ അവിടെ പ്രധാനം, നബി ചര്യ പിന്‍പറ്റുന്ന ഒരു വ്യക്തിയിലൂടെ ഇസ്‌ ലാമിന്റെ ചിഹ്നങ്ങളും, സംസ്കാരവും ലോകത്ത്‌ നിലനില്‍ക്കുന്നതിനും കാരണമാകുന്നു, മാത്രമല്ല ഒരു വ്യക്തിക്ക്‌ അല്ലാഹുവിന്റെ ദീനിനോടും, നബി(സ:അ) യോടും എത്രത്തോളം സ്നേഹവും, ആത്മാര്‍ത്ഥതയും ഉണ്ടെന്നുള്ളതും ഇക്കാര്യങ്ങളിലൂടെ പ്രായോഗിഗമായി വെളിവാകുകയും

,കൈപ്പള്ളിയുടെചൊദ്യം.. ibn subairനോടു ഒരു ചോദ്യം
ബഹുമാനപെട്ട Ibn Zubair ابن زبير Ibn Zubair , അതായത് സുബൈരിന്റെ പുത്രന്‍ എന്നര്ത്ഥം. Zubair എന്നാല്‍ ലോഹം, ഇരുമ്പ് എന്നാണു എന്റെ ഓര്മ്മ. ഒരു തനതായ അറബി പ്രയോഗം. Actually താങ്കളുടെ പേരു് ibn subair എന്ന തന്നെയാണോ?അതോടൊപ്പം തന്നെ ബന്ധപെട്ട ഒരു കാര്യം കൂടി ചോദിക്കട്ടേ. ചില മലയാളി മുസ്ലീമുകള്‍ അറബി നാട്ടില്‍ വരുംബോള്‍ അറബി വേഷം ധരിച്ചു നടക്കുന്നതെ പറ്റി താങ്കളുടെ അഭിപ്രായം എന്താണു?(വിശദമായി വസ്തുനിഷ്ടമായ, വ്യക്തിഹത്യ രഹിതമായ, പക്വതയുള്ള ഒരു ചര്‍ച്ച അരംഭിക്കാം. ഇവിടെ ആരെങ്കിലും ആരെയെങ്കിലും ആക്ഷേപിച്ചതായി എനിക്ക് തോന്നിയാല്‍ അതു ഞാന്‍ delete ചെയ്യും.) സസ്നേഹം കൈപ്പള്ളി


ജനങ്ങളെ പൊതുവെ നാലായി തിരിക്കാം1. ആത്മാര്‍ത്ഥതയോടെ..ഇവര്‍ ഏത്‌ സാഹചര്യത്തിലും സുന്നത്തുകളെ മുറുകെ പിടിക്കുന്നവരാണ്‌, അല്ലാഹുവിന്റെ തൃപ്തി മാത്രമായിരിക്കും അവരുടെ മുന്നില്‍ പരമ പ്രധാനം.

2. നിര്‍ബന്ധിതാവസ്ഥയില്‍..എന്റെ അറിവില്‍ മദ്രസ്സകളില്‍ മാത്രമാണ്‌ ഈ അവസ്ഥ്‌ ഇന്ന് നിലവിലുള്ളത്‌(യൂണിഫോം),

3.സാഹചര്യം. ദീനിനോടും നബി(സ:അ)തങ്ങളോടും സ്നേഹം തന്നെയാണ്‌, എന്നാല്‍ പൊതുവായ സമൂഹിക നിലയില്‍ സ്വന്തം ബലഹീനെത കാരണം കഴിഞ്ഞില്ല, എന്നാല്‍ ഇപ്പോള്‍ അനുകൂലമായ ഒരു സാഹചര്യത്തില്‍ സ്വീകരിച്ചു. ഈ രണ്ട്‌ അവസ്ഥകളിലും ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തി മാത്രമാണെങ്കില്‍ അത്‌ പരിഗണനീയവും പ്രതിഫലാര്‍ഹവുമാണ്‌

4. കബളിപ്പിക്കുവാന്‍.. അത്‌ താത്കാലികമായിരുന്നാലും, സ്ഥിരമായിരുന്നാലും അവര്‍ അവിശ്വാസികളെക്കാള്‍ കഠിനമായ ശിക്ഷക്ക്‌ അര്‍ഹരായിരിക്കുകയും, ഇവിടെയും അവര്‍ നിന്ദ്യരാവുകയും ചെയ്യും.

ചുരുക്കത്തില്‍ അമലുകള്‍ സ്വീകരിക്കപ്പെടുവാനും പ്രതിഫലത്തിന്‌ അര്‍ഹമായിത്തീരുവാനുമുള്ള മാനദണ്ഡം അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി മാത്രമായിരിക്കുക എന്നതാണ്‌,

3 comments:

ibnu subair said...

ബിരിയാണി വക്കലാണ്‌ മോന്റെ ഉദേശം എന്ന് എനിക്ക്‌ നേരത്തേ മനസ്സിലായതു കൊണ്ടാണ്‌ രണ്ടു ദിവസമായിട്ടും മോന്റെ തുറുപ്പില്‍ ഞാന്‍ കൊത്താതിരുന്നതum ആദ്യത്തെ തിരക്കെല്ലാം ഒഴിഞ്ഞ്‌ പതുക്കെ ഇവിടേക്ക്‌ വരാം എന്നു കരുതിയതും.. പിന്നെ പ്രായത്തിന്റെ കുറച്ച്‌ ..

Kaippally said...

ഈ വേഷം ധരിച്ച് നടക്കുന്നവരെ കുറിച്ചുള്ള താങ്കളുടെ മറുപടി അങ്കീകരിക്കാം.

ഞാന്‍ ആദ്യം ചോദിച്ച് ചോദ്യത്തിനും ഒരു ചെറിയ ഉത്തരം കൂടി തരു.

ibnu subair said...

കൈപ്പള്ളിക്ക്‌ എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിന്‌ നന്ദി, ഇബ്നു സുബൈര്‍ എന്നാല്‍ കൈപ്പള്ളി പറഞ്ഞതു പോലെ "സുബൈറിന്റെ മകന്‍" എന്നു തന്നെയാണ്‌ അര്‍ത്ഥം,


സുബൈര്‍ എന്നത്‌ ഒരു അറബി പേര്‌ എന്നതിലുപരി ലോഹം, ഇരുമ്പ്‌ തുടങ്ങിയ അര്‍ത്ഥ്ങ്ങളൊന്നും ഉള്ളതായി എനിക്കറിയില്ല, ഇനി എന്റെ ഓര്‍മ്മ ക്കുറവുകൊണ്ടാണോ എന്ന സംശയം തീര്‍ക്കാനായി എന്റെ സുഹൃത്തുക്കളായ ചില പണ്ടിതന്മാരെയും വിളിച്ച്‌ ചോദിച്ചു, അവരും ഇതേ അഭിപ്രായം തന്നെയാണ്‌ പറഞ്ഞത്‌, നബി(സ:അ) തങ്ങളുടെ ഒരു മാമയും, പ്രമുഖ സഹാബിയുമായ ഹസ്രത്‌ സുബൈര്‍(റ:അ) നോടാണ്‌ ഈ പേരിനു അറിയപ്പെടുന്ന ബന്ധം,
അല്ല.