Tuesday, December 26, 2006

നമസ്കാരത്തെ സംബന്ധിച്ചുള്ള നാല്‍പ്പത്‌ ഹദീസുകള്‍...

1. നബി(സ: അ) അരുളിയിരിക്കുന്നു: അല്ലാഹു ത ആലാ എന്റെ ഉമ്മത്തികള്‍ക്ക്‌ ആദ്യമായി ഫര്‍ളാക്കിയത്‌ നമസ്കാരമാണ`.

2. നമസ്കാരത്തെ സംബന്ധിച്ച്‌ അല്ലാഹുവിനെ ഭയപ്പെടുവിന്‍; നമസ്കാരത്തെ സംബന്ധിച്ച്‌ അല്ലാഹുവിനെ ഭയപ്പെടുവിന്‍; നമസ്കാരത്തെ സംബന്ധിച്ച്‌ അല്ലാഹുവിനെ ഭയപ്പെടുവിന്‍.

3. മനുഷ്യന്റെയും ഷിര്‍ക്കിന്റെയും ഇടയില്‍ നമസ്കാരമാണ` മറയായിട്ടുള്ളത്‌.

4. ഇസ്‌ ലാീന്റെ അടയാളം നമസ്കാരമാണ`, ഏതൊരു മനുഷ്യന്‍ സമയത്തെ ഗൗനിച്ച്‌ മുസ്തഹബ്ബാത്തുകളെയും സൂക്ഷിച്ച്‌ നമസ്കരിക്കുന്നുവോ അവന്‍ യഥാര്‍ത്ഥ മു അ`മിനാണ`.


5. അല്ലാഹു സുബ്‌ ഹാനഹുവ ത ആലാ ഈമാന്‍ നമസ്കാരം എന്നിവയെക്കാള്‍ മഹത്തായ ഒരു കാര്യത്തെയും ഫര്‍ളാക്കിയിട്ടില്ല, ഇതിനെക്കാള്‍ മഹത്തായ മറ്റേതെങ്കിലും കാര്യം ഫര്‍ളാക്കിയിരുന്നു എങ്കില്‍ മലക്കുകളോട്‌ അതുകൊണ്ട്‌ കല്‍പ്പിക്കുമായിരുന്നു.

6. നമസ്കാരം ദീനിന്റെ തൂണാണ`.

7. നമസ്കാരം പിശാചിന്റെ മുഖം കറുപ്പിക്കുന്നു.

8. നമസ്കാരം മു അ`മിനിന്റെ പ്രകാശമാണ`

9. നമസ്കാരം ശ്രേഷ്ടമായ ജിഹാദാണ`.

10. മനുഷ്യന്‍ നമസ്കാരത്തില്‍ പ്രവേശിക്കുമ്പോള്‍ അല്ലാഹു പൂര്‍ണ്ണമായി അവനിലേക്ക്‌ ശ്രദ്ധിക്കുന്നു; അവന്‍ നമസ്കാരതില്‍ നിന്നും വിരമിക്കുമ്പോള്‍ അല്ലഹു അവനില്‍ നിന്നും തിരിയുന്നു.

11. ആകാശത്തു നിന്നും വല്ല ആപത്തുകളും ഉണ്ടാവുകയാണെങ്കില്‍ പള്ളികളെ ഇബാദത്ത്‌ കൊണ്ട്‌ അലങ്കരിച്ച്‌ കൊണ്ടിരിക്കുന്നവരില്‍ നിന്നും അത്‌ നീങ്ങിപ്പോകുന്നു.

12. മനുഷ്യന്‍ ഏതെങ്കിലും കാരണവശാല്‍ നരകത്തിലേക്ക്‌ പോകേണ്ടിവന്നാല്‍ അവന്‍ സുജൂദ്‌ ചെയ്ത സ്ഥാനങ്ങളെ നരകാഗ്നി തിന്നുന്നതല്ല.

13. സുജൂദ്‌ ചെയ്ത സ്ഥാനത്തെ നരകാഗ്നിക്ക്‌ അല്ലാഹു ത ആലാ ഹറാമാക്കിയിരിക്കുന്നു.

14. അമലുകളില്‍ അല്ലാഹുവിന` ഏറ്റവും പ്രിയപ്പെട്ടത്‌ കൃത്യ സമയത്ത്‌ നിര്‍വഹിക്കുന്ന നമസ്കാരമാണ`.

15. മനുഷ്യന്റെ അവസ്ഥകളില്‍ വച്ച്‌ അല്ലാഹുവിന` ഏറ്റവും പ്രിയപ്പെട്ടത്‌ അവന്‍ സുജൂദില്‍ തന്റെ നെറ്റിത്തടത്തെ മണ്ണില്‍ വച്ചുകൊണ്ടിരിക്കുന്നതായി കാണുന്ന അവസ്ഥയാണ`

16. മനുഷ്യന്റെയും അല്ലാഹുവിന്റെയും ഇടയില്‍ ഏറ്റവും അധികമായ സമീപ്യം സുജൂദിന്റെ സമയത്തുണ്ടാകുന്നു.

17. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നമസ്കാരമാകുന്നു.

18. മനുഷ്യന്‍ നമസ്കാരത്തിനു വേണ്ടി നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കപ്പെടുകയും അവന്‍ ചുമക്കുകയോ മറ്റോ ചെയ്യാത്തിടത്തോളം സമയം അല്ലാഹുവിന്റെയും അവന്റെയും ഇടയിലുള്ള മറ നീക്കപ്പെടുകയും ചെയ്യുന്നു.

19. നമസ്കരിക്കുന്നവന്‍ രജാധിരാജന്റെ കതകു മുട്ടുന്നവനാണ`; മുട്ടിക്കൊണ്ടേയിരിക്കുന്നവന` തുറക്കപ്പെടുമെന്നുള്ളത്‌ പൊതു നിയമമാണ`.

20. ദീനില്‍ നമസ്കാരത്തിനുള്ള സ്ഥാനം ശരീരത്തില്‍ ശിരസ്സിനുള്ള സ്ഥാനം പോലെയാണ`.

21. നമസ്കാരം ഹൃദയത്തിന്റെ പ്രകാശമാണ`; ആരെങ്കിലും തന്റെ ഹൃദയത്തെ പ്രകാശമാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നമസ്കാരം മുഖേന അത്‌ അവന്‍ സാധിച്ചുകൊള്ളട്ടെ..

22. ആരെങ്കിലും നല്ലവണ്ണം വുളൂ ചെയ്തശേഷം ശരിയായ "ഖുഷൂ അ`-ഖുളൂ അ`"(ഭയ ഭക്തി) യോടുകൂടി രണ്ടോ-നാലോ റഖ അത്ത്‌ അത്‌ ഫര്‍ളാകട്ടെ നഫലാകട്ടെ നസ്കരിച്ചുകൊണ്ട്‌ അല്ലാഹുവിനോട്‌ പാപമോചനത്തിനായി തേടുകയാണെങ്കില്‍ നിശ്ചയമായും അല്ലാഹു അവന` മാപ്പുചെയ്ത്‌ കൊടുക്കുന്നതാണ`.

23. ഭൂമിയുടെ എതെങ്കിലും ഭാഗത്തു വച്ച്‌ നമസ്കാരത്തിലൂടെ അല്ലാഹുവിനെ സ്മരിക്കുന്നതായാല്‍ ഇതര ഭാഗങ്ങളോട്‌ ആ സ്ഥലം അഭിമാനം കൊള്ളുന്നതാണ`

24 ഒരു മനുഷ്യന്‍ രണ്ട്‌ റഖ അത്ത്‌ നമസ്കരിച്ചുകൊണ്ട്‌ ഏതെങ്കിലും കാര്യത്തിനായി ദു:ആ ഇരക്കുകയാണെങ്കില്‍ അല്ലാഹു സുബ്‌ ഹാനഹുവ ത ആലാ അതിനെ ഖബൂല്‍ ചെയ്യുന്നതാണ`; ഒന്നുകില്‍ പെട്ടന്നുതന്നെ നല്‍കും, അല്ലെങ്കില്‍ ഏതെങ്കിലും നന്മക്കു വേണ്ടി പിന്തിച്ച്‌ അത്‌ കൊടുക്കും, എന്നാല്‍ ഖബൂല്‍ ചെയ്യപ്പെടുമെന്നുള്ളത്‌ തീര്‍ച്ചയാണ`.

25. ഒരാള്‍ അല്ല്ലാഹുവും അവന്റെ മലക്കുകളുമല്ലാതെ മറ്റാരും അറിയാത്തവണ്ണം ഒറ്റക്ക്‌ രണ്ട്‌ റഖ അത്ത്‌ നമസ്കരിച്ചാല്‍ അവന` നരകാഗ്നിയില്‍ നിന്ന് മോചനം ലഭിക്കുന്നതാണ`.

26. ഒരാള്‍ ഒരു ഫര്‍ള` നമസ്കാരം നിര്‍വഹിച്ചാല്‍ അല്ലാഹുവിന്റെ തിരു സന്നിധിയില്‍ മഖ്ബൂലായ(സ്വീകരിക്കപ്പെടുന്ന) ഒരു ദു:ആ അവനുണ്ടായിരിക്കുന്നതാണ`.

27. ആരെങ്കിലും അഞ്ചു നേരത്തെ നമസ്കാരത്തിന` ശരിയായ പരിഗണന നല്‍കുകയും അതിന്റെ റുഖൂ അ`, സുജൂദ്‌, വുളൂ മുതലായവയെ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ സ്വര്‍ഗ്ഗം അവന` വാജിബ്‌(നിര്‍ബന്ധം) ആയിത്തീരുകയും നരകം അവന` ഹറാം ആയിത്തീരുകയും ചെയ്യുന്നതാണ`.

28. ഒരു മുസ്ലിം അഞ്ചു നേരത്തെ നമസ്കാരത്തിന` ശരിയായ പരിഗണന നല്‍കി നിര്‍വ്വഹിക്കുമ്പോള്‍ പിശാച്‌ അവനെ ഭയന്നുകൊണ്ടിരിക്കും, അവന്‍ നമസ്കാരത്തില്‍ കുഴപ്പം കാണിക്കാന്‍ തുടങ്ങിയാല്‍ ഷൈഥ്വാന` ആ വ്യക്തിയുടെ മേല്‍ ധൈര്യമുണ്ടാവുകയും ഏതെങ്കിലും നിലയില്‍ അവനെ വഴി തെറ്റിക്കാമെന്നുള്ള ആശയുണ്ടാവുകയും ചെയ്യുന്നു.

29. സര്‍വ്വ അമലുകളെക്കാളും ശ്രേഷ്ടമായത്‌ ആദ്യ സമയത്ത്‌ നമസ്കരിക്കലാണ`.

30. നമസ്കാരം ഓരോ മുത്തഖിയുടെയും ത്യാഗമാണ`.

31. അല്ലാഹുവിന്റെയടുക്കല്‍ എല്ലാത്തിനെക്കാളും ഏറ്റവും കൂടുതല്‍ പ്രിയങ്കരമായത്‌ നമസ്കാരം ആദ്യസമയത്ത്‌ തന്നെ നിര്‍വ്വഹിക്കലാണ`.

32. സുബഹി സമയത്ത്‌ നമസ്കാരത്തിനായി പോകുന്നവന്‍ കൈയില്‍ ഈമാനിന്റെ കൊടിയുമേന്തിപ്പോകുന്നു, അങ്ങാടിയില്‍ പോകുന്നവന്‍ കൈയില്‍ ഷൈയ്ഥ്വാന്റെ കൊടിയുമേന്തിപ്പോകുന്നു.

33. ളുഹര്‍ നമസ്കാരത്തിനു മുന്‍പുള്ള നാലു റഖ അത്ത്‌ സുന്നത്ത്‌ നമസ്കാരത്തിന്റെ സവാബ്‌ തഹജ്ജുദ്‌ സമയത്തുള്ള നാലു റഖ അത്തിന്റെ സവാബു പോലെയാണ`.

34. ളുഹറിനു മുന്‍പുള്ള നാലു റഖ അത്തും തഹജ്ജുദിന്റെ നാലു റഖ അത്തും തുല്യമാണ`.

35. മനുഷ്യന്‍ നമസ്കാരത്തിനു വേണ്ടി നില്‍ക്കുമ്പോള്‍ ഇലാഹിയായ റഹ്മത്ത്‌ അവന്റെ മേല്‍ വര്‍ഷിക്കുന്നു.

36. ഏറ്റവും മഹത്തായ നമസ്കാരം പാതിരാത്രിയിലുള്ള നമസ്കാരമാണ`, എന്നാല്‍ അത്‌ നിര്‍വഹിക്കുന്നവര്‍ ചുരുക്കമാണ`.

37. ഹള്രത്ത്‌ ജിബ്‌ രീല്‍(അ) എന്റെയടുക്കല്‍ വന്ന് എന്നെ നോക്കി ഇപ്രകാരം പറഞ്ഞു:"ഓ മുഹമ്മദ്‌(സ:അ) തങ്ങള്‍ എത്രകാലം ജീവിച്ചിരുനാലും അവസാനം ഒരു ദിവസം മരണമടയും, ആരെ സ്നേഹിച്ചാലും ശരി അവസാനം ഒരു ദിവസം വിട്ടുപിരിയേണ്ടിവരും ഏതു വിധത്തിലുള്ള പ്രവര്‍ത്തികള്‍ നന്മയാകട്ടെ തിന്മയാകട്ടെ ചെയ്താലും ശരി നിശ്ചയം പ്രതിഫലം നല്‍കപ്പെടും, മു അ`മിനിന്റെ പദവി തഹജ്ജുദ്‌ നമസ്കാരത്തിലും മു അ`മിനിന്റെ അന്തസ്സ്‌ അന്യാശ്രയമില്ലാത്ത ജീവിതത്തിലുമാണ` എന്നതില്‍ യാതൊരു സംശയവുമില്ല".

38. രാത്രിയുടെ അവസാനം രണ്ട്‌ റഖ അത്ത്‌ നമസ്കരിക്കുന്നത്‌ ഈ ലോകത്തുള്ള സര്‍വ്വതിനെക്കാളും മഹത്വമുള്ളതാണ`; എന്റെ ഉമ്മത്തികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുമെന്നുള്ള ഭയമുണ്ടായിരുന്നില്ലെങ്കില്‍ തഹജ്ജുദ്‌ നമസ്കാരം അവര്‍ക്ക്‌ ഫര്‍ളാക്കുമായിരുന്നു.

40. അല്ലാഹു സുബ്‌ ഹാനഹുവ ത ആലാ ആഞ്ജാപിക്കുന്നു: "അല്ലയോ ആദമിന്റെ മകനേ പകലിന്റെ ആരംഭത്തില്‍ നാലു റഖ അത്ത്‌ നമസ്കരിക്കുന്നതില്‍ നീ അലസത കാണിക്കരുത്‌, ഞാന്‍ പകല്‍ മുഴുവന്‍ നിന്റെ കാര്യങ്ങള്‍ ഏറ്റെടുത്തുകൊള്ളാം".

2 comments:

വിചാരം said...

താങ്കള്‍ വായനക്കാര്‍ക്ക് വേണ്ടി എഴുതിയ 40 ഹദീസുകളും നമസ്ക്കാരത്തെ സംബന്ധിച്ച 40 ഹദീസുകളും വായിച്ചു .. അറിവുകള്‍ പകര്‍ന്ന് തന്നതില്‍ നന്ദി.ഒരു ഇസ്ലാമിക പ്രബോധകനായി വിജയിക്കട്ടേയെന്ന് ആശംസിക്കുന്നു.

ibnu subair said...

ഒരു മുസ്‌ ലിം എന്ന നിലയില്‍ പച്ചയായ മനുഷ്യനെയും മനുഷ്യത്വത്തെയുമാണ' ഞാന്‍ പ്രധിനിധാനം ചെയ്യുന്നത്‌, എല്ലാവരുടെയും സ്നേഹവും സഹകരണവും നിര്‍ദ്ദേശങ്ങളും ചോദ്യങ്ങളും എല്ലാം ഞാന്‍ പ്രതീക്ഷിക്കുന്നു....