Saturday, December 30, 2006

സദ്ദാം; ഒരു യുഗത്തിന്റെ അന്ത്യം...

സദ്ദാം; ഒരു യുഗത്തിന്റെ അന്ത്യം...അധിനിവേശ ശക്തികള്‍ യുഗപ്രഭാവനായ ഒരു മനുഷ്യന്റെ ജീവിതം കൂടി കവര്‍ന്നെടുത്തു, കാല്‍നൂറ്റാണ്ട്‌ കാലം ഇന്ന് ആഭ്യന്തര കലഹങ്ങളിലും ഗൊaത്ര പോരാട്ടങ്ങളിലും അകപ്പെട്ടിരിക്കുന്ന ഇറാഖിനെ പുരോഗതിയിലേക്കും മധ്യേഷ്യയുടെ നെറുകയിലേക്കും കൈപിടിച്ചുയrത്തിയത്‌ സദ്ദാം എന്ന ബുദ്ധിശാലിയാണ`, പോരാട്ടവീര്യത്തിന്റെ സമാനതകളില്ലാത്തെ ഒരു ഏടും അദ്ദേഹം ലോകത്തിനു നല്‍കി, ഇറാന്‍ ഇസ്ലാമിക ലോകത്തിന` ഭീഷണിയായിത്തീര്‍ന്ന കാലഘട്ടത്തില്‍ അതിനെ ചെറുത്തത്‌ സദ്ദാം എന്ന ഒറ്റയാനാണ`, 8 വര്‍ഷങ്ങള്‍ നീണ്ട പോരട്ടത്തിനൊടുവില്‍ ഇസ്ലാമിക ലോകത്തെ ഇറാന്റെ ഭീഷണിയില്‍ നിന്നും മോചിപ്പിക്കാന്‍ അദ്ദേഹത്തിന` കഴിഞ്ഞു, എ ഡി 600-700കള്‍ മുതല്‍ ഇറാഖിന്റെ ഭാഗമായിരുന്ന കുവൈത്തിനെ 1990ല്‍ വീണ്ടും ഇറാഖിനോട്‌ കൂട്ടിച്ചേര്‍ക്കാന്‍ സദ്ദാം തുനിഞ്ഞത്‌ ഇറാഖികളുടെ വീക്ഷണത്തില്‍ തികച്ചും ന്യായീകരിക്കത്തക്കതാണ`,

ഇസ്രയേല്‍ എന്ന ജാരസന്തതിയുടെ സുരക്ഷിതത്വത്തിനായി അമേരിക്ക അതിനെ ഒരു അവസരമാക്കിമാറ്റി, കൊളോണിയല്‍ ശക്തികള്‍ക്ക്‌ കീഴില്‍ രണ്ടുനൂറ്റാണ്ട്‌ അടിച്ചമര്‍ത്തപ്പെട്ട്‌ കഴിയേണ്ടി വന്ന കേവലം 50 വര്‍ഷം മാത്രം പഴക്കമുള്ള ചരിത്രം മറന്ന ഇതര മുസ്ലിം രാജ്യങ്ങള്‍ സദ്ദാമിനെതിരില്‍ അധിനിവേശകര്‍ക്ക്‌ കൂട്ടുനിന്നു, ഇന്ന് പരസ്പരം പോരടിക്കുന്ന ഇറാഖിനെ കാല്‍നൂറ്റാണ്ടുകാലം സമാധാനപരമായി അടക്കിവച്ചു എന്നത്‌ കാണുമ്പോള്‍തന്നെ ആ മനുഷ്യന്റെ വലിപ്പം മനസ്സിലാകുന്നു, കൊലക്കയറിലേക്ക്‌ ചിരിച്ചുകൊണ്ട്‌ നടന്നുപോയ ആ മനുഷ്യന്‍ ജീവിച്ചിരുന്ന സദ്ദാമിനെക്കാള്‍ ശക്തനായി ലോകത്ത്‌ നിലനില്‍ക്കും, രക്തസാക്ഷികളുടെ ചരിത്രവും അവരൂട്ടുന്ന ആവേശവും വിസ്മരിച്ച അധിനിവേശകര്‍ തങ്ങള്‍ക്കെതിരിലെ ഏറ്റവും ശക്തനായ ശത്രുവിനെയാണ` കുടം തുറന്ന` വിട്ടിരിക്കുന്നത്‌....

ബുഷിന്റെയും ബ്ലെയറിന്റെയും ഏരിയല്‍ ഷാരോണിന്റെയും അന്ത്യവും ഇറാഖിന്റെ മണ്ണില്‍ തന്നെയാകണമെന്നതും ഒരുപക്ഷേ വിധി കരുതിവച്ചിരിക്കുന്ന അതിശയmaaകാം.......വിട സദ്ദാം ...വിട ഒപ്പം ചങ്കൂറ്റത്തിന്റെ ഒരുപിടി ഓര്‍മ്മകള്‍ ലോകthതിനു നല്‍കിയതിന്റെ നന്ദിയും

Friday, December 29, 2006

?ചിലനേരത്തെ ചോദ്യം...


Tuesday, September 26, 2006
വിശ്വാസം
വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ്അനുഷ്ഠാനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉയരുമ്പോഴൊക്കെ,നിഷ്കര്‍ഷകളുടെ ബാല്യം ഭയപ്പെടുത്തുന്നു.വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍,നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു.ദൈവമേ ഞാന്‍ വിശ്വാസിയാകാം..അതിന്‍ മുന്‍പ് എന്റെയൊരു ചോദ്യം കേള്‍ക്കൂ..സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്-നരകമോ സ്വര്‍ഗ്ഗമോ?
Posted by ചില നേരത്ത്..


ചിലനേരത്ത്‌ എന്ന ബ്ലോഗില്‍ കണ്ട ഈ ചോദ്യമാണ` ഈ കുറിപ്പിനടിസ്ഥാനം, ഉത്തരം നരകം, കാരണം അടിസ്ഥാനപരമായ നന്മ അവന്‍ ഉപേക്ഷിച്ചു, ഇത്‌ ഒരു ഉദാഹാരനത്തിലൂടെ വ്യക്തമാക്കാം, അതിന` മുന്‍പ്‌ ഒരു ചോദ്യം.. ഈ ലോകത്ത്‌ ചെയ്യാവുന്ന ഏറ്റവും വലിയ നന്മ എന്താണ`? ഉത്തരം പ്രയാസമാണെങ്കില്‍ ഒരു മകന` മാതാപിതാക്കള്‍ക്ക്‌ നല്‍കാന്‍ കഴിയുന്ന ഏറ്റവും പ്രിയങ്കരമായ നന്മ ഏതാണ`? എന്ന` ചിന്തിക്കാം, "ഒരു അമ്മക്ക്‌ രണ്ടു കുട്ടികള്‍, ഒരാള്‍ സമ്പന്നനും, ഒരാള്‍ ദരിദ്രനും, സമ്പന്നനായ മകന്‍ മാതാപിതാക്കളെ ഉയര്‍ന്ന ബങ്ക്ലാവില്‍ താമസിപ്പിച്ചിരിക്കുന്നു, ഉയര്‍ന്ന ഭക്ഷണം, സേവകന്മാര്‍, വാഹനം.... പക്ഷെ ആ മകന്‍ പറയുകയാണ` "നിങ്ങള്‍ എന്റെ അമ്മയും അച്ച്ഛനുമാണെന്നു` എനിക്ക്‌ ഉറപ്പില്ല, കുട്ടിക്കാലത്ത്‌ നിങ്ങളെന്നെ സംരക്ഷിച്ചു ഇന്ന് ഞാന്‍ നിങ്ങളെ സംരക്ഷിക്കുന്നു...." തങ്ങളുടേ മാതൃത്വവും പിതൃത്വവും നിഷേധിക്കുന്ന ഈ മകനോടോ അവന്‍ നല്‍കുന്ന ആഡംബരങ്ങളോടോ ആ മാതാപിതാക്കള്‍ക്ക്‌ എന്തെങ്കിലും പ്രിയമുണ്ടാകുമോ? ദരിദ്രനായ മകന്‍ അവന` വലിയ സൗകര്യങ്ങളൊന്നുമില്ല, അന്നന്ന് ബിദ്ധിമുട്ടി ജീവിക്കുന്നു, അവന്‍ പറയുന്നു ഇതെന്റെ അച്ച്ഛനാണ`, അമ്മയാണ`....അവരോട്‌ സ്നേഹത്തോടെ പെരുമാറുന്നു, അങ്ങനെ...., ഈ മകനോട്‌ ആ മതാപിതാക്കള്‍ക്ക്‌ എത്ര സ്നേഹവും വല്‍സല്യവുമുണ്ടാകും...? അവനില്‍ നിന്നും ലഭിക്കുന്ന അല്‍പ്പമായ മറ്റ്‌ നന്മകളെയും അവര്‍ വളരെ സംതൃപ്തിയോറ്റേയും മതിപ്പോടെയും സ്വീകരിക്കുകയും അവനില്‍ നിന്നും ഉണ്ടായിപ്പോകുന്ന കുറവുകളെ അവര്‍ ക്ഷമിക്കുകയും ചെയ്യും..ഇല്ലേ? അപ്പോള്‍ നമ്മുടെ മാതാപിതാക്ക:ള്‍ക്ക്‌ നമുക്ക്‌ ചെയ്തുകൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മ അവരെ ആദ്യം അംഗീകരിക്കലാണ`,ഇനി പറയുക , ഈ പ്രപഞ്ചവും സ്വര്‍ഗ്ഗവും നരകവും എല്ലാം സൃഷ്ടിച്ച അല്ലാഹുവിനോട്‌ നമുക്ക്‌ കാണിക്കാവുന്ന ഏറ്റവും വലിയ നന്മ എന്താണ`? അവനെ അംഗീകരിക്കുകയും അവനോട്‌ മറ്റാരെയും കൂട്ടുചേര്‍ക്കാതിരിക്കുകയും അവനെ എറ്റവും നല്ലരീതിയില്‍ ആരാധിക്കുകയും ചെയ്യ്യുക എന്നത്‌ തന്നെയാണ` അത്‌ നാം ചെയ്യാതിരിക്കുകയും എന്നാല്‍ മറ്റ്‌ എല്ലാ നന്മകളും നാം ചെയ്യുകയും ചെയ്താലും അവയെ എങ്ങനെയാണവന്‍ പരിഗണിക്കുക? ഇനി സ്വയം ഉത്തരം കണ്ടെത്തുക.....

Wednesday, December 27, 2006

ഇസ്‌ ലാമിക ആദര്‍ശത്തിന്റെ (ഈമാന്‍) എഴുപത്‌ ഭാഗങ്ങള്‍..


ബുഖാരിയുടെ ഷാരിഹീങ്ങള്‍ (വിവരണങ്ങള്‍ എഴുതിയവര്‍) ഈ വിഷയത്തിലുള്ള കിത്താബുകളുടെയെല്ലാം

രത്നച്ചുരുക്കമെടുത്ത്‌ ചുരുങ്ങിയ രീതിയില്‍ ഒരുമിച്ചു കൂട്ടിയിട്ടുണ്ട്‌, അതിന്റെ ആശയം ഇപ്രകാരമാണ`: യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായ ഈമാന്‍ (ആദര്‍ശം) 3 കാര്യങ്ങള്‍ ഒരുമിച്ച്‌ കൂടുന്നതിന്റെ പേരാണ`, ഒന്നാമത്‌ "തസ്ദീക്വുന്‍ ഖല്‍ബിയ്യുന്‍"
അതായത്‌ എല്ലാ കാര്യങ്ങളും ഹൃദയത്തില്‍ വിശ്വസിച്ച്‌ ഉറപ്പിക്കുക, രന്ദാമത്തേത്‌ നാവുകൊണ്ട്‌ സമ്മതിച്ചു പറയുക,
മൂന്നാമത്തേത്‌ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ചുരുക്കത്തില്‍ ഈമാനിന്റെ ശാഖകളെല്ലാം കൂടി മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു,
അതില്‍ ഒന്നാമത്തേത്‌ നിയ്യത്തും വിശ്വാസവും, അതായത്‌ ഹൃദയവുമായി ബന്ധപ്പെട്ടതും രണ്ടാമത്തേത്‌

നാവുമായി ബന്ധപ്പെട്ടതും മൂന്നാമത്തേത്‌ ശരീരത്തിലെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെട്ടതുമാണ`, ഈ മാനിന്റെ ഭാഗങ്ങളെല്ലാം ഈ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍ക്കൊണ്ടതാണ`, അതില്‍ ആദ്യത്തെ വിഭാഗമായ വിശ്വാസപരമായ കാര്യങ്ങള്‍ മുപ്പത്‌ എണ്ണമാണ`

1. അല്ലാഹുവില്‍ വിശ്വസിക്കുക, അതില്‍ അവന്റെ ദാത്തിലും സിഫാത്തിലും വിശ്വസിക്കുക eന്നത്‌ ഉള്‍ക്കൊള്ളുന്നു, അതായത്‌ പരിശുദ്ധ ദാത്ത്‌ ഏകനാണെന്നും അവന` യാതൊരു പങ്കുകാരുമില്ലെന്നും അവന` ഒരു തുല്യതയുമില്ലെന്നും ദൃഢമായി വശ്വസിക്കണം

2. അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളും പിറകേ ഉണ്ടായതാണ`, അനാദിയായത്‌ ആ പരിശുദ്ധ ദാത്ത്‌ മാത്രമാണ`.

3. മലക്കുകളില്‍ വിശ്വസിക്കുക, 4. അല്ലാഹു ഇറക്കിയ കിത്താബുകളില്‍ വിശ്വസിക്കുക,

5. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക, 6. ത്ഖ്ദീറില്‍ വിശ്വസിക്കുക, അതായത്‌ നന്മയും
തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഭാഗത്ത്‌ നിന്നുമാണ` ഉണ്ടാകുന്നത്‌ എന്ന് വിശ്വസിക്കുക,

7. ഖിയാമത്ത്‌ നാള്‍ സത്യമാണെന്ന് വിശ്വസിക്കുക; ഖബറിലെ ചോദ്യോത്തരങ്ങള്‍, ഖബറിലെ ശിക്ഷ
മരണശേഷം രണ്ടാമത്‌ ജീവിക്കുക, വിചാരണയുണ്ടായിരിക്കുക, 8. അമലുകളെ തൂക്കിനോക്കുക,
സ്വിറാഥ്‌ പാലത്തില്‍ കൂടി കടന്ന് പോകുക, മുതലായ എല്ലാ കാര്യങ്ങളും അതില്‍ ഉള്‍ക്കൊളുന്നതാണ`,

9. സ്വര്‍ഗ്ഗത്തില്‍ ദൃഢമായി വിശ്വസിക്കുക, മു അ`മിന്‍ ഇന്‍ഷാ അല്ലാഹ്‌ എക്കാലവും അതില്‍ താമസിക്കുക
തന്നെ ചെയ്യുന്നതാണെന്ന് ഉറപ്പിക്കണം, നരകത്തില്‍ ദൃഢമായി വിശ്വസിക്കുക, അതില്‍ കഠിനമായ
ശിക്ഷയുണ്ടായിരിക്കുമെന്നും അത്‌ എന്നെന്നേക്കുമായി ഉണ്ടായിരിക്കുന്നതാണെന്നും ഉറപ്പിക്കണം,

10. അല്ലാഹുവിനെ സ്നേഹിക്കുക, 11, അല്ലാഹുവിന്റെ പേരില്‍ മറ്റുള്ളവരെ സ്നേഹിക്കുക, അല്ലാഹുവിന്റെ പേരില്‍ മാത്രം മറ്റുള്ളവരെ വെറുക്കുക, 12. റസൂലുല്ലാഹി(സ:അ)യെ സ്നേഹിക്കുക, ഇതില്‍ നബി(സ:അ)യെ ബഹുമാനിക്കുക, തങ്ങളുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുക, തങ്ങളുടെ നടപടി ക്രമങ്ങളെ പിന്‍പറ്റുക എന്നീ കാര്യങ്ങളെല്ലാം ഉല്‍ക്കൊള്ളുന്നതാണ`,

13ഇഖ്‌ ലാസ്‌( നിഷ്ക്കളങ്കത, ആത്മാര്‍ത്ഥത), ലോകമാന്യത കാണിക്കാതിരിക്കുക, നിഫാഖില്‍ (കാപട്യം) നിന്നും
രക്ഷപെടുക എന്നീ കാര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു, 14. തൗബ: അതായത്‌ പാപങ്ങളുടെ പരില്‍
ഹൃദയംഗമായി ഖേദിക്കുകയും ഇനിയൊരിക്കലും പാപങ്ങള്‍ ചെയ്യുകയില്ലെന്ന് കരാര്‍ ചെയ്യുകയും ചെയ്യുക,

15. അല്ലാഹുവിനെക്കുറിച്ച്‌ ഭയപ്പെടുക, 16. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ ആശയുള്ളവനായിരിക്കുക,

17. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നും നിരാശപ്പെടാതിരിക്കുക, 18. നന്ദിയുളവനായിരിക്കുക,

19. കരാര്‍ പാലിക്കുക, 20. ക്ഷമ, 21. വിനയം, മുതിര്‍ന്നവരോട്‌ ആദരവ്‌ കാണിക്കുകയെന്നെത്‌ ഇതില്‍പ്പെടുന്നു, 22. കരുണ: എളിയവരോട്‌ കരുണ കാണിക്കുക എന്നത്‌ ഇതില്‍പ്പെടുന്നു, 23. അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ച്‌ നടക്കുന്ന എല്ലാ കാര്യങ്ങളിലും തൃപ്തനായിരിക്കുക, 24. തവക്കുല്‍: (എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക),

25. അഹങ്കാരവും ആത്മ പ്രശംസയും ഉപേക്ഷിക്കുക, അതില്‍ തന്റെ നഫ്‌ സിനെ (ഇച്‌ ഛകളെ) നന്നാക്കലും ഉള്‍ക്കൊളുന്നു, 26. വൈരാഗ്യവും, വിരോധവും വക്കാതിരിക്കുക , അസൂയ വക്കാതിരിക്കലും അതില്‍പ്പെടുന്നു,

27. ഈ നമ്പര്‍ 'ഐനിയില്‍' വിട്ടു പോയിരിക്കുകയാണ` ഇവിടെ "ലജ്ജയുള്ളവനായിരിക്കുക" എന്നതാവാനാണു സാദ്ധ്യത , എഴുതിയ ആളിന` വിട്ടുപോയതായിരക്കാം! 28. കോപിക്കതിരിക്കുക, 29. വഞ്ചിക്കാതിരിക്കുക, മറ്റുള്ളവരെ തെറ്റിദ്ധരിക്കാതിരിക്കലും ആരെയും വഞ്ചിക്കാതിരിക്കലും ഇതില്‍പ്പെട്ടതാണ`,

30. ദുനിയാവിനോടുള്ള സ്നേഹം ഹൃദയത്തില്‍ നിന്നും നീക്കം ചെയ്യുക,
sthaanaമാനങ്ങളോടുമുള്ള സ്നേഹം ദുനിയാവിനോടുള്ള സ്നേഹത്തില്‍ പെടുന്നതാണ`, അല്ലാമാ ഐനീ(റഹ്‌:അ) അവര്‍കള്‍ പറയുന്നു:
"മേല്‍ പറയപ്പെട്ട കാര്യങ്ങളില്‍ ഹൃദയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അടങ്ങിയിരിക്കുന്നു,
ഏതെങ്കിലും കാര്യങ്ങള്‍ ബാഹ്യമായ നോട്ടത്തില്‍ ഇല്ല എന്ന് തോന്നിയാലും ഗഹനമായി ചിന്തിക്കുമ്പോള്‍
ഏതെങ്കിലുമൊരു വിഷയത്തില്‍ അതുള്‍ക്കൊണ്ടതായി കണ്ടെത്താന്‍ കഴിയുന്നതാണ`.


രണ്ടാമതെ വിഭാഗം നാവുമായി ബന്ധപ്പെട്ടതാണ`,

അവ എഴു ഭാഗങ്ങളാണ`: 1. പരിശുദ്ധ കലി പറയുക, 2. ഖുര്‍ ആന്‍ ഓതുക, 3. അറിവു പഠിക്കുക,
4. മറ്റുള്ളവര്‍ക്ക്‌ അറിവ്‌ പഠിപ്പിക്കുക, 5. ദു:ആ ചെയ്യുക, 6. അല്ലാഹുവിനെ ദിഖ്‌ ര്‍ ചെയ്യുക, ഇതില്‍ ഇസ്തിഗ്ഫാറും ഉള്‍ക്കൊള്ളുന്നതാണ`, 7. പ്രയോജന രഹിതമായ സംസാരങ്ങള്‍ സൂക്ഷിക്കുക,


മൂന്നാമത്തെ വിഭാഗം മറ്റവയവങ്ങളുടെ പ്രവര്‍ത്തനമാണ`:

അതിന്റെ നാല്‍പ്പത്‌ പിരിവുകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഒന്നമത്തെ വിഭാഗം സ്വന്തം
ശരീരവുമായി ബന്ധപ്പെട്ടതാണ`, അതിന` 16 ശാഖകളുണ്ട്‌,

1. ശുദ്ധിയുണ്ടായിരിക്കുക: ശരീരശുദ്ധി, വസ്ത്രശുദ്ധി, പരിസരശുദ്ധി എന്നിവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നതണ`, 2. നമസ്കാരം നിഷ്ഠയായി നിര്‍വഹിക്കുകയും അത്‌ നിലനിര്‍ത്തുകയും ചെയ്യുക, (ഫര്‍ള`, നഫല്‍, ഖളാ അ`) എന്നിവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നു, 3. ധര്‍മ്മം : സക്കാത്ത്‌, സ്വദഖ, ഫിഥ്‌ ര്‍ സക്കാത്ത്‌ മുതലായവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നതാണ`, കൂടാതെ ദാനധര്‍മ്മങ്ങള്‍ ചെയ്യുക, ജനങ്ങള്‍ക്ക്‌
ആഹാരം കൊടുക്കുക, അഥിഥികളെ സല്‍ക്കരിക്കുക, അടിമകളെ മോചിപ്പിക്കുക എന്നീ കാര്യങ്ങളും
ഇതില്‍ ഉള്‍ക്കൊള്ളുന്നു. 4. നോമ്പ്‌ വക്കുക, (ഫര്‍ള`, നഫല`), 5. ഹജ്ജ്‌ ചെയ്യുക (ഫര്‍ള`, നഫല`).

6. ഇ അ`ത്തിഖാഫ്‌ ഇരിക്കുക, ലൈലതുല്‍ ഖദ്‌ റിനെ അന്വേഷിക്കലും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

7. ദീനിനെ സംരക്ഷിക്കുവാനായി വീടുവിട്ടിറങ്ങുക, ഹിജറത്തും ഇതില്‍പ്പെട്ടതാണ`. 8.നേര്‍ച്ച പൂര്‍ത്തീകരിക്കുക.

9. സത്യം ചെയ്യുന്നതിനെ സൂക്ഷിക്കുക. 10. കഫ്ഫാറത്ത്‌ നിറവേറ്റുക. 11. നമസ്കാരത്തിലും, നമസ്കാരത്തിലല്ലാത്ത സമയത്തും നഗ്നത (ഔറത്ത്‌) മറക്കുക, 12. ഖുര്‍ബാനി നടത്തുകയും ഖുര്‍ബാനിയുടെ ജന്തുക്കളെ സൂക്ഷിക്കുകയും അതിന` പ്രാധാന്യം നല്‍കുകയും ചെയ്യുക. 13. ജനാസക്ക്‌ പ്രധാന്യം നല്‍കുകയും അതിന്റെ എല്ലാ കാര്യങ്ങള്‍ക്കുമുള്ള ഏര്‍പ്പടുകള്‍ ചെയ്യുകയും ചെയ്യുക. 14. കടം വീട്ടുക. 15. ഇടപാടുകള്‍ നന്നായിരിക്കുകയും പലിശയില്‍ നിന്നും സൂക്ഷിക്കുകയും ചെയ്യുക. 16. സത്യമായ കാര്യത്തിന` സാക്ഷിപറയുകയും, സത്യത്തെ മറച്ചുവക്കാതിരിക്കുകയും ചെയ്യുക.


രണ്ടാമത്തെ വിഭാഗം മറ്റുള്ളവരോടുള്ള പെരുമാറ്റരീതിയാണ`: ഇതിന` ആറു പിരിവുകളുണ്ട്‌:

1. വിവാഹം മുഖേന ഹറാമായ പ്രവര്‍ത്തികളില്‍ നിന്നും രക്ഷപെടുക. 2. കൂട്ടു-കുടുബാദികളോടുള്ള കടമകളെ
സൂക്ഷികുകയും അത്‌ നിറവേറ്റുകയും ചെയ്യുക, ജോലിക്കാര്‍, സേവകന്മാര്‍ എന്നിവരോടുള്ള കടമകളും
ഇതില്‍പ്പെടുന്നതാണ`. 3. മാതാപിതാക്കളോട്‌ നല്ല നിലയില്‍ പെരുമാറുക, അവരോട്‌ മയമായും, അനുസരണയോടെയും പെരുമാറുക. 4. മക്കളെ നല്ല നിലയില്‍ വളര്‍ത്തുക. 5. ബന്ധുക്കളെ അടുപ്പിക്കുക. 6. മുകളിലുള്ളവരെ അനുസരിക്കുകയും അവര്‍ക്ക്‌ വഴിപ്പെടുകയും ചെയ്യുക.

മൂന്നാമത്തെ വിഭാഗം പൊതുജനങ്ങളോടുള്ള കടമകളാന`:

അതിന` പതിനെട്ട്‌ പിരിവുകളുണ്ട്‌:

1. നീതിയോടുകൂടി ഭരണം നടത്തുക. 2. സത്യ സംഘത്തിന്റെ കൂട്ടത്തിലായീക്കുക. 3. ഭരണ കര്‍ത്താക്കളെ
അനുസരിക്കുക (എന്നാല്‍ ഷ രീ അത്തിന` വിരുദ്ധമായിരിക്കരുത്‌). 4. അന്യോന്യമുള്ള ഇടപാടുകള്‍ നന്നാക്കുക,
കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക്‌ ശിക്ഷ നല്‍കലും, അക്രമികള്‍ക്കെതിരില്‍ സമരം ചെയ്യലും ഇതില്‍പ്പെട്ടതാണ`.

5. നല്ല കാര്യങ്ങളില്‍ മറ്റുള്ളവരെ സഹായികുക. 6. നല്ലകാര്യങ്ങള്‍ കല്‍പ്പിക്കുകയും ചീത്ത കാര്യങ്ങള്‍
തടയുകയും ചെയ്യുക, 7. ഹദ്ദുകള്‍ (അല്ലാഹു നിശ്ചയിച്ച ശിക്ഷകള്‍) നടപ്പില്‍ വരുത്തുക.

8. ദീനിന്റെ ശത്രുക്കളോട്‌ സമരം ചെയ്യുക, അതിര്‍ത്ഥിയിലുള്ള യുദ്ധ മേഖലയെ സൂക്ഷിക്കലും ഇതില്‍പ്പെട്ടതാണ`. 9. അമാനത്ത്‌ (സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ച മുതല്‍) തിരിച്ചു കൊടുക്കുക. ഗനീമത്ത്‌ സ്വത്തുക്കളുടെ ഖുമുസ്‌(1/5) കൊടുക്കലും ഇതില്‍പ്പെട്ടതാണ`.

10. കടം കൊടുക്കുകയും കടം വീടുകയും ചെയ്യുക. 11. അയല്‍ക്കാരോടുള്ള കടമ നിറവേറ്റുകയും അവരെ
ബഹുമാനിക്കുകയും ചെയ്യുക. 12. ഇടപാടുകള്‍ നല്ലരീതിയിലായിരിക്കുക, അനുവദനീയമായ രീതിയില്‍ ധനം
സംഭരിക്കലും ഇതില്‍ പെടുന്നു. 13. ധനം അര്‍ഹമായ സ്ഥാനത്തുമാത്രം ചിലവഴിക്കുക, ദുര്‍വ്യയം ലുബ്ധ്‌
എന്നിവയില്‍ നിന്നും സൂക്ഷിക്കലും ഇതില്‍പ്പെട്ടതാന`. 14. സലാം പറയുകയും സലാം മടക്കുകയും ചെയ്യുക.

15. തുമ്മിയവന` മറുടിയായി 'യര്‍ഹമുക്കല്ലാഹ്‌' പറയുക. 16. പൊതുവായി ലോകത്ത്‌ വരുന്ന ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും നിവാരണമുണ്ടാക്കുക. 17. കളി-തമാശകളില്‍ നിന്നും സൂക്ഷിക്കുക. 18. വഴിയില്‍ നിന്നും ഉപദ്രവകരമായ വസ്തുക്കളെ നീക്കം ചെയ്യുക.
ഈ പറയപ്പെട്ടവയെല്ലാം കൂടി 77 വിഭാഗങ്ങളായി, ഇതില്‍ ചിലതിനെ മറ്റു ചിലതില്‍ ഉള്‍പ്പെടുത്താനും കഴിയുന്നതാണ`,

നാല്‍പ്പത്‌ ഹദീസുകള്‍..3


സല്‍മാന്‍(റ:അ) പറയുന്നു, അല്ലാഹുവിന്റെ റസൂലേ: "എന്റെ ഉമ്മത്തികളില്‍ ആരെങ്കിലും

നാല്‍പ്പത്‌ ഹദീസ്‌ മനപ്പാഠമാക്കുകയാണെങ്കില്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ`"

എന്ന് പറഞ്ഞിട്ടുള്ള ആ നാല്‍പ്പത്‌ ഹദീസ്‌ ഏതാണ`? എന്ന് ഞാന്‍ ചോദിച്ചു: അപ്പോള്‍ റസൂലുല്ലാഹി(സ:അ) അരുളി:

"1. അല്ലാഹുവില്‍ വിശ്വസിക്കുക, 2. പരലോകത്തില്‍ വിശ്വസിക്കുക, 3. മലക്കുകളില്‍ വിശ്വസിക്കുക

4. അല്ലാഹുവിന്റെ കിത്താബുകളില്‍ വിശ്വസിക്കുക, 5.എല്ലാ നബിമാരിലും വിശ്വസിക്കുക,

6. മരണാനന്തരം രണ്ടാമത്‌ ജീവിതമുണ്ടെന്ന് വിശ്വസിക്കുക, 7. തഖ്ദീറില്‍ വിശ്വസിക്കുക, അതായത്‌ നന്മയും


തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതാണ` എന്ന് വിശ്വസിക്കുക,
8. ആരാധനക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ്‌(സ:അ) അല്ലാഹുവിന്റെ ദൂതനാണേന്നും സാക്ഷ്യം വഹിക്കുക,
9. എല്ലാ നമസ്കാരത്തിന്റെയും സമയത്ത്‌ ശരിയായി പരിപൂര്‍ണ്ണമായ വുളൂ ചെയ്ത്‌ നമസ്കാരത്തെ നിലനിര്‍ത്തുക,
10. സക്കാത്ത്‌ കൊടുക്കുക, 11. റമളാന്‍ മാസത്തില്‍ നോമ്പു വക്കുക, 12. ധനമുണ്ടെങ്കില്‍ ഹജ്ജ്‌ ചെയ്യുക,

ഇലും 13. എല്ലാ ദിനരാത്രങ്ങളിലും 12 റഖ അത്ത്‌ സുന്നത്ത്‌ നമസ്കരിക്കുക, 14. ഒരു രത്രിയിലും
വിത്ത്‌ ര്‍ നമസ്കാരം ഉപേക്ഷിക്കരുത്‌, 15. അല്ലാഹുവിനോട്‌ യാതൊരു വസ്തുവിനെയും പങ്ക്‌ ചേര്‍ക്കരുത്‌,
16. മാതാപിതാക്കളോട്‌ അനുസരണക്കേട്‌ കാണിക്കരുത്‌, 17. അക്രമമായി അനാധകളുടെ മുതല്‍ ഭക്ഷിക്കരുത്‌,

18. മദ്യപാനം ചെയ്യരുത്‌, 19. വ്യഭിചരിക്കരുത്‌, 20. അല്ലാഹുവിന്റെ പേരില്‍ കള്ള സത്യം ചെയ്യരുത്‌,
21. കള്ള സാക്ഷി പറയരുത്‌, 22. തന്നിഷ്ടത്തിനന്നുസരിച്ച്‌ പ്രവര്‍ത്തിക്കരുത്‌, 23. നിന്റെ മുസ്ലിമായ സഹോദരന്റെ
പേരില്‍ ദൂഷണം പറയരുത്‌, 24. പതിവ്രതകളുടെമേല്‍ അപരാധം പറയരുത്‌, 25. നിന്റെ മുസ്‌ ലിമായ
സഹോദരനോട്‌ വൈരാഗ്യത്തില്‍ കഴിയരുത്‌, 26. കളികളില്‍ വ്യാപ്ര് തനാകരുത്‌, 27. തമാശക്കാരുടെ കൂട്ടത്തില്‍ പങ്കു കൂടരുത്‌,

28. പൊക്കം കുറഞ്ഞവനെ നാണം കെടുത്തുന്ന രീതിയില്‍ "മുണ്ടന്‍" എന്ന് വിളിക്കരുത്‌,

29. ജനങ്ങളില്‍ അരെയും പരിഹസിക്കരുത്‌, 30. രണ്ട്‌ സഹോദരന്മാര്‍ക്കിടയില്‍ ഏഷണിയും കൊണ്ട്‌ നടക്കരുത്‌,
31. എല്ലാ അവസ്ഥയിലും അല്ലാഹു ത ആലായുടെ അനുഗ്രഹങ്ങള്‍ക്ക്‌ അവനു നന്ദി കാണിച്ചുകൊണ്ടിരിക്കണം,
32. ആപത്ത്‌ മുസീബത്തുകളില്‍ ക്ഷമിക്കണം, 33. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും നിര്‍ഭയനായി ക്കഴിയരുത്‌,
34. നിന്റെ ബന്ധുക്കളുടെ ബന്ധം മുറിക്കരുത്‌, 35. അവരുടെ ബന്ധുത്വത്തെ അടുപ്പിച്ച്‌ വക്കുക,

36. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒന്നിനെയും ശപിക്കരുത്‌, 37. തസ്ബീഹ്‌, തക്ബീര്‍, തഹ്‌ ലീല്‍ എന്നിവ ആധികരിപ്പിച്ചു കൊണ്ടിരിക്കുക,

38. ജും ആക്കും പെരുന്നാളിനും ഹാജരാകുന്നതിനെ ഉപേക്ഷിക്കരുത്‌, 39. ഏതൊരു ബുദ്ധിമുട്ടോ സുഖമോ

നിനക്ക്‌ വന്നുകിട്ടുന്നുണ്ടെങ്കിലും അതെല്ലാം മുഖദ്ദറില്‍ ഉള്ളതാണ`, അത്‌ നിന്നില്‍ നിന്നും തെറ്റിപ്പോകുന്നതല്ല,
ഏതൊന്ന് നിന്നില്‍ വന്ന് കിട്ടാതിരിക്കുന്നുവോ അത്‌ നിന്നില്‍ വന്ന് ചേരാനുള്ളതല്ല എന്ന കാര്യത്തില്‍
നീ പൂര്‍ണ്ണമായ വിശ്വാസമുള്ളവനായിരിക്കണം, 40. ഖുര്‍ ആന്‍ ഷെരീഫ്‌ ഓതുന്നതിനെ ഒരവസ്ഥയിലും
നീ ഉപേക്ഷിക്കരുത്‌,

സല്‍മാന്‍(റ: അ)പറയുന്നു: "ഒരാള്‍ ഈ ഹദാസ്‌ പാഠമാക്കുകയാണെങ്കില്‍ അയാള്‍ക്ക്‌ എന്ത്‌ പ്രതിഫലം കിട്ടും?"
എന്നു ഞാന്‍ റസൂലുല്ലാഹി (സ:അ)യോട്‌ ചോദിച്ചു, അപ്പോള്‍ തങ്ങള്‍ അരുളി

"അല്ലാഹു സുബ്‌ ഹാനഹുവത ആലാ അവനെ നബിമാരുടെയും ഉലമാക്കലുടെയും കൂട്ടത്തില്‍ യാത്രയാക്കുന്നതാണ`"
(ഫളായിലെ അ അ`മാല്‍)

Tuesday, December 26, 2006

നമസ്കാരത്തെ സംബന്ധിച്ചുള്ള നാല്‍പ്പത്‌ ഹദീസുകള്‍...

1. നബി(സ: അ) അരുളിയിരിക്കുന്നു: അല്ലാഹു ത ആലാ എന്റെ ഉമ്മത്തികള്‍ക്ക്‌ ആദ്യമായി ഫര്‍ളാക്കിയത്‌ നമസ്കാരമാണ`.

2. നമസ്കാരത്തെ സംബന്ധിച്ച്‌ അല്ലാഹുവിനെ ഭയപ്പെടുവിന്‍; നമസ്കാരത്തെ സംബന്ധിച്ച്‌ അല്ലാഹുവിനെ ഭയപ്പെടുവിന്‍; നമസ്കാരത്തെ സംബന്ധിച്ച്‌ അല്ലാഹുവിനെ ഭയപ്പെടുവിന്‍.

3. മനുഷ്യന്റെയും ഷിര്‍ക്കിന്റെയും ഇടയില്‍ നമസ്കാരമാണ` മറയായിട്ടുള്ളത്‌.

4. ഇസ്‌ ലാീന്റെ അടയാളം നമസ്കാരമാണ`, ഏതൊരു മനുഷ്യന്‍ സമയത്തെ ഗൗനിച്ച്‌ മുസ്തഹബ്ബാത്തുകളെയും സൂക്ഷിച്ച്‌ നമസ്കരിക്കുന്നുവോ അവന്‍ യഥാര്‍ത്ഥ മു അ`മിനാണ`.


5. അല്ലാഹു സുബ്‌ ഹാനഹുവ ത ആലാ ഈമാന്‍ നമസ്കാരം എന്നിവയെക്കാള്‍ മഹത്തായ ഒരു കാര്യത്തെയും ഫര്‍ളാക്കിയിട്ടില്ല, ഇതിനെക്കാള്‍ മഹത്തായ മറ്റേതെങ്കിലും കാര്യം ഫര്‍ളാക്കിയിരുന്നു എങ്കില്‍ മലക്കുകളോട്‌ അതുകൊണ്ട്‌ കല്‍പ്പിക്കുമായിരുന്നു.

6. നമസ്കാരം ദീനിന്റെ തൂണാണ`.

7. നമസ്കാരം പിശാചിന്റെ മുഖം കറുപ്പിക്കുന്നു.

8. നമസ്കാരം മു അ`മിനിന്റെ പ്രകാശമാണ`

9. നമസ്കാരം ശ്രേഷ്ടമായ ജിഹാദാണ`.

10. മനുഷ്യന്‍ നമസ്കാരത്തില്‍ പ്രവേശിക്കുമ്പോള്‍ അല്ലാഹു പൂര്‍ണ്ണമായി അവനിലേക്ക്‌ ശ്രദ്ധിക്കുന്നു; അവന്‍ നമസ്കാരതില്‍ നിന്നും വിരമിക്കുമ്പോള്‍ അല്ലഹു അവനില്‍ നിന്നും തിരിയുന്നു.

11. ആകാശത്തു നിന്നും വല്ല ആപത്തുകളും ഉണ്ടാവുകയാണെങ്കില്‍ പള്ളികളെ ഇബാദത്ത്‌ കൊണ്ട്‌ അലങ്കരിച്ച്‌ കൊണ്ടിരിക്കുന്നവരില്‍ നിന്നും അത്‌ നീങ്ങിപ്പോകുന്നു.

12. മനുഷ്യന്‍ ഏതെങ്കിലും കാരണവശാല്‍ നരകത്തിലേക്ക്‌ പോകേണ്ടിവന്നാല്‍ അവന്‍ സുജൂദ്‌ ചെയ്ത സ്ഥാനങ്ങളെ നരകാഗ്നി തിന്നുന്നതല്ല.

13. സുജൂദ്‌ ചെയ്ത സ്ഥാനത്തെ നരകാഗ്നിക്ക്‌ അല്ലാഹു ത ആലാ ഹറാമാക്കിയിരിക്കുന്നു.

14. അമലുകളില്‍ അല്ലാഹുവിന` ഏറ്റവും പ്രിയപ്പെട്ടത്‌ കൃത്യ സമയത്ത്‌ നിര്‍വഹിക്കുന്ന നമസ്കാരമാണ`.

15. മനുഷ്യന്റെ അവസ്ഥകളില്‍ വച്ച്‌ അല്ലാഹുവിന` ഏറ്റവും പ്രിയപ്പെട്ടത്‌ അവന്‍ സുജൂദില്‍ തന്റെ നെറ്റിത്തടത്തെ മണ്ണില്‍ വച്ചുകൊണ്ടിരിക്കുന്നതായി കാണുന്ന അവസ്ഥയാണ`

16. മനുഷ്യന്റെയും അല്ലാഹുവിന്റെയും ഇടയില്‍ ഏറ്റവും അധികമായ സമീപ്യം സുജൂദിന്റെ സമയത്തുണ്ടാകുന്നു.

17. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ നമസ്കാരമാകുന്നു.

18. മനുഷ്യന്‍ നമസ്കാരത്തിനു വേണ്ടി നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കപ്പെടുകയും അവന്‍ ചുമക്കുകയോ മറ്റോ ചെയ്യാത്തിടത്തോളം സമയം അല്ലാഹുവിന്റെയും അവന്റെയും ഇടയിലുള്ള മറ നീക്കപ്പെടുകയും ചെയ്യുന്നു.

19. നമസ്കരിക്കുന്നവന്‍ രജാധിരാജന്റെ കതകു മുട്ടുന്നവനാണ`; മുട്ടിക്കൊണ്ടേയിരിക്കുന്നവന` തുറക്കപ്പെടുമെന്നുള്ളത്‌ പൊതു നിയമമാണ`.

20. ദീനില്‍ നമസ്കാരത്തിനുള്ള സ്ഥാനം ശരീരത്തില്‍ ശിരസ്സിനുള്ള സ്ഥാനം പോലെയാണ`.

21. നമസ്കാരം ഹൃദയത്തിന്റെ പ്രകാശമാണ`; ആരെങ്കിലും തന്റെ ഹൃദയത്തെ പ്രകാശമാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നമസ്കാരം മുഖേന അത്‌ അവന്‍ സാധിച്ചുകൊള്ളട്ടെ..

22. ആരെങ്കിലും നല്ലവണ്ണം വുളൂ ചെയ്തശേഷം ശരിയായ "ഖുഷൂ അ`-ഖുളൂ അ`"(ഭയ ഭക്തി) യോടുകൂടി രണ്ടോ-നാലോ റഖ അത്ത്‌ അത്‌ ഫര്‍ളാകട്ടെ നഫലാകട്ടെ നസ്കരിച്ചുകൊണ്ട്‌ അല്ലാഹുവിനോട്‌ പാപമോചനത്തിനായി തേടുകയാണെങ്കില്‍ നിശ്ചയമായും അല്ലാഹു അവന` മാപ്പുചെയ്ത്‌ കൊടുക്കുന്നതാണ`.

23. ഭൂമിയുടെ എതെങ്കിലും ഭാഗത്തു വച്ച്‌ നമസ്കാരത്തിലൂടെ അല്ലാഹുവിനെ സ്മരിക്കുന്നതായാല്‍ ഇതര ഭാഗങ്ങളോട്‌ ആ സ്ഥലം അഭിമാനം കൊള്ളുന്നതാണ`

24 ഒരു മനുഷ്യന്‍ രണ്ട്‌ റഖ അത്ത്‌ നമസ്കരിച്ചുകൊണ്ട്‌ ഏതെങ്കിലും കാര്യത്തിനായി ദു:ആ ഇരക്കുകയാണെങ്കില്‍ അല്ലാഹു സുബ്‌ ഹാനഹുവ ത ആലാ അതിനെ ഖബൂല്‍ ചെയ്യുന്നതാണ`; ഒന്നുകില്‍ പെട്ടന്നുതന്നെ നല്‍കും, അല്ലെങ്കില്‍ ഏതെങ്കിലും നന്മക്കു വേണ്ടി പിന്തിച്ച്‌ അത്‌ കൊടുക്കും, എന്നാല്‍ ഖബൂല്‍ ചെയ്യപ്പെടുമെന്നുള്ളത്‌ തീര്‍ച്ചയാണ`.

25. ഒരാള്‍ അല്ല്ലാഹുവും അവന്റെ മലക്കുകളുമല്ലാതെ മറ്റാരും അറിയാത്തവണ്ണം ഒറ്റക്ക്‌ രണ്ട്‌ റഖ അത്ത്‌ നമസ്കരിച്ചാല്‍ അവന` നരകാഗ്നിയില്‍ നിന്ന് മോചനം ലഭിക്കുന്നതാണ`.

26. ഒരാള്‍ ഒരു ഫര്‍ള` നമസ്കാരം നിര്‍വഹിച്ചാല്‍ അല്ലാഹുവിന്റെ തിരു സന്നിധിയില്‍ മഖ്ബൂലായ(സ്വീകരിക്കപ്പെടുന്ന) ഒരു ദു:ആ അവനുണ്ടായിരിക്കുന്നതാണ`.

27. ആരെങ്കിലും അഞ്ചു നേരത്തെ നമസ്കാരത്തിന` ശരിയായ പരിഗണന നല്‍കുകയും അതിന്റെ റുഖൂ അ`, സുജൂദ്‌, വുളൂ മുതലായവയെ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ സ്വര്‍ഗ്ഗം അവന` വാജിബ്‌(നിര്‍ബന്ധം) ആയിത്തീരുകയും നരകം അവന` ഹറാം ആയിത്തീരുകയും ചെയ്യുന്നതാണ`.

28. ഒരു മുസ്ലിം അഞ്ചു നേരത്തെ നമസ്കാരത്തിന` ശരിയായ പരിഗണന നല്‍കി നിര്‍വ്വഹിക്കുമ്പോള്‍ പിശാച്‌ അവനെ ഭയന്നുകൊണ്ടിരിക്കും, അവന്‍ നമസ്കാരത്തില്‍ കുഴപ്പം കാണിക്കാന്‍ തുടങ്ങിയാല്‍ ഷൈഥ്വാന` ആ വ്യക്തിയുടെ മേല്‍ ധൈര്യമുണ്ടാവുകയും ഏതെങ്കിലും നിലയില്‍ അവനെ വഴി തെറ്റിക്കാമെന്നുള്ള ആശയുണ്ടാവുകയും ചെയ്യുന്നു.

29. സര്‍വ്വ അമലുകളെക്കാളും ശ്രേഷ്ടമായത്‌ ആദ്യ സമയത്ത്‌ നമസ്കരിക്കലാണ`.

30. നമസ്കാരം ഓരോ മുത്തഖിയുടെയും ത്യാഗമാണ`.

31. അല്ലാഹുവിന്റെയടുക്കല്‍ എല്ലാത്തിനെക്കാളും ഏറ്റവും കൂടുതല്‍ പ്രിയങ്കരമായത്‌ നമസ്കാരം ആദ്യസമയത്ത്‌ തന്നെ നിര്‍വ്വഹിക്കലാണ`.

32. സുബഹി സമയത്ത്‌ നമസ്കാരത്തിനായി പോകുന്നവന്‍ കൈയില്‍ ഈമാനിന്റെ കൊടിയുമേന്തിപ്പോകുന്നു, അങ്ങാടിയില്‍ പോകുന്നവന്‍ കൈയില്‍ ഷൈയ്ഥ്വാന്റെ കൊടിയുമേന്തിപ്പോകുന്നു.

33. ളുഹര്‍ നമസ്കാരത്തിനു മുന്‍പുള്ള നാലു റഖ അത്ത്‌ സുന്നത്ത്‌ നമസ്കാരത്തിന്റെ സവാബ്‌ തഹജ്ജുദ്‌ സമയത്തുള്ള നാലു റഖ അത്തിന്റെ സവാബു പോലെയാണ`.

34. ളുഹറിനു മുന്‍പുള്ള നാലു റഖ അത്തും തഹജ്ജുദിന്റെ നാലു റഖ അത്തും തുല്യമാണ`.

35. മനുഷ്യന്‍ നമസ്കാരത്തിനു വേണ്ടി നില്‍ക്കുമ്പോള്‍ ഇലാഹിയായ റഹ്മത്ത്‌ അവന്റെ മേല്‍ വര്‍ഷിക്കുന്നു.

36. ഏറ്റവും മഹത്തായ നമസ്കാരം പാതിരാത്രിയിലുള്ള നമസ്കാരമാണ`, എന്നാല്‍ അത്‌ നിര്‍വഹിക്കുന്നവര്‍ ചുരുക്കമാണ`.

37. ഹള്രത്ത്‌ ജിബ്‌ രീല്‍(അ) എന്റെയടുക്കല്‍ വന്ന് എന്നെ നോക്കി ഇപ്രകാരം പറഞ്ഞു:"ഓ മുഹമ്മദ്‌(സ:അ) തങ്ങള്‍ എത്രകാലം ജീവിച്ചിരുനാലും അവസാനം ഒരു ദിവസം മരണമടയും, ആരെ സ്നേഹിച്ചാലും ശരി അവസാനം ഒരു ദിവസം വിട്ടുപിരിയേണ്ടിവരും ഏതു വിധത്തിലുള്ള പ്രവര്‍ത്തികള്‍ നന്മയാകട്ടെ തിന്മയാകട്ടെ ചെയ്താലും ശരി നിശ്ചയം പ്രതിഫലം നല്‍കപ്പെടും, മു അ`മിനിന്റെ പദവി തഹജ്ജുദ്‌ നമസ്കാരത്തിലും മു അ`മിനിന്റെ അന്തസ്സ്‌ അന്യാശ്രയമില്ലാത്ത ജീവിതത്തിലുമാണ` എന്നതില്‍ യാതൊരു സംശയവുമില്ല".

38. രാത്രിയുടെ അവസാനം രണ്ട്‌ റഖ അത്ത്‌ നമസ്കരിക്കുന്നത്‌ ഈ ലോകത്തുള്ള സര്‍വ്വതിനെക്കാളും മഹത്വമുള്ളതാണ`; എന്റെ ഉമ്മത്തികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുമെന്നുള്ള ഭയമുണ്ടായിരുന്നില്ലെങ്കില്‍ തഹജ്ജുദ്‌ നമസ്കാരം അവര്‍ക്ക്‌ ഫര്‍ളാക്കുമായിരുന്നു.

40. അല്ലാഹു സുബ്‌ ഹാനഹുവ ത ആലാ ആഞ്ജാപിക്കുന്നു: "അല്ലയോ ആദമിന്റെ മകനേ പകലിന്റെ ആരംഭത്തില്‍ നാലു റഖ അത്ത്‌ നമസ്കരിക്കുന്നതില്‍ നീ അലസത കാണിക്കരുത്‌, ഞാന്‍ പകല്‍ മുഴുവന്‍ നിന്റെ കാര്യങ്ങള്‍ ഏറ്റെടുത്തുകൊള്ളാം".

നാല്‍പ്പത്‌ ഹദീസുകള്‍....2

1) എല്ലാ അമലുകളുടെയും അടിസ്ഥാനം നിയ്യത്തിന്റെ മേല്‍ ആകുന്നു,

2) ഒരു മുസ്‌ ലിമിന` മറ്റൊരു മുസ്‌ ലിമിനോടുള്ള കടമകള്‍ അഞ്ചാകുന്നു

1. സലാമിനെ മടക്കുക

2. രോഗിയെ സന്ദര്‍ശിക്കുക

3. ജനാസയെ പിന്‍ തുടരുക

4. ക്ഷണം സ്വീകരിക്കുക

5. തുമ്മിയവന` മറുപടിയi "യര്‍ഹമുക്കല്ലാഹ്‌" എന്ന് പറയുക.

3) മനുഷ്യരോട്‌ കരുണ കാണികാത്തവനോട്‌ അല്ലാഹുവും കരുണ കാണിക്കുന്നതല്ല.

4) കളവു പറയുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതല്ല.

5) കുടുംബ ബന്ധത്തെ മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതല്ല.

6) അക്രമം ഖിയാമത്ത്‌ നാളിലെ ഇരുളാകുന്നു.

7) കാല്‍ വണ്ണക്ക്‌ താഴെ വസ്ത്രം തഴ്‌ന്നു കിടന്നാല്‍ ആ ഭാഗം നരകത്തില്‍ പോകുന്നതാണ`.

8)തന്റെ നാവില്‍ നിന്നും, കയ്യില്‍ നിന്നും മറ്റു മുസ്ലിമീങ്ങള്‍ക്ക്‌ ഉപദ്രവമുണ്ടാക്കാത്തവനണ` യഥാര്‍ത്ഥ മുസ്ലിം.

9) ശാന്ത സ്വഭാവം നഷ്ടപ്പെട്ടവന്‍ എല്ലാ നന്മകളും നഷ്ടപ്പെട്ടവനാകുന്നു.

10) എതിരാളിയെ ബലപരീക്ഷണത്തില്‍ തോല്‍പ്പിച്ചവനല്ല ശക്തന്‍, കോപത്തില്‍ ആത്മനിയന്ത്രണം പാലിക്കുവാന്‍ സാധികുന്നവനാണ` ശക്തന്‍.

11)നിനക്ക്‌ ലജ്ജയില്ലെങ്കില്‍ എന്തും ചെയ്യാം!

12) അല്ലാഹുവിന്റെയടുക്കല്‍ അമലുകളില്‍ ഏറ്റവും പ്രിയപ്പെട്ടത്‌ ചുരുങ്ങിയതെങ്കിലും മുടങ്ങാതെ ചെയ്യുന്നതാണ`.

13) ഏത്‌ വീട്ടില്‍ പട്ടിയോ ജീവനുള്ള വസ്തുക്കളുടെ രൂപമോ ഉണ്ടോ അവിടെ മലക്കുകള്‍ പ്രവേശിക്കുന്നതല്ല.

14) നിങ്ങളില്‍ എനിക്ക്‌ ഏറ്റവും ഇഷ്ട്ടപ്പെട്ടവന്‍ നിങ്ങളില്‍ ഏറ്റവും സല്‍ സ്വഭാവിയാണ`.

15) ദുനിയാവ്‌ മു അ`മിനിന` ജയിലും നിഷേധിക്ക്‌ സര്‍ഗ്ഗവുമാകുന്നു.

16) തന്റെ സഹോദരനോട്‌ 3 ദിവസതില്‍ കൂടുതല്‍ പിണങ്ങിയിരിക്കുന്നത്‌ ഒരു മു അ`മിനിനും അനുവദനീയമല്ല.

17) ഒരു മു അ"മിന്‍ ഒരേ പൊത്തില്‍ നിന്നും രണ്ടു പ്രാവശ്യം കടികൊള്ളുന്നതല്ല.

18) മനസ്സിന്റെ സമ്പന്നതയാണ` യഥാര്‍ത്ഥമായ സമ്പന്നത.

19) നീ ഇഹലോകത്ത്‌ ഒരു വിദേശിയെപ്പോലെയോ വഴിപോക്കനെപ്പോലെയോ ആയിക്കൊള്ളുക.

20) മനുഷ്യന്‍ കളവു പറയുന്നവനാകുന്നതിന` കേള്‍ക്കുന്നതെല്ലാം പറയുന്നവനായാല്‍ മതി.

21) ഒരു മനുഷ്യന്റെ പിതൃസഹോദരന്‍ പിതാവിനെപ്പോലെയാണ`.

22) ഒരു മുസ്‌ ലിമിന്റെ കുറവിനെ മറച്ചുവക്കുന്ന പക്ഷം ഖിയാമത്തുനാളില്‍ അവന്റെ കുറവുകളെയും മറച്ചുവക്കപ്പെടുന്നതാണ`.

23) ഒരു മനുഷ്യന്‍ മുസ്‌ ലിമാവുകയും ജീവിതം കഴിഞ്ഞുപോകുന്നതിനു മാത്രം നിവൃത്തി ലഭിക്കുകയും
അതില്‍ അല്ലാഹു സംതൃപ്തി നല്‍കുകയും ചെയ്താല്‍ അവന്‍ വിജയിയാണ`.

24) ജനങ്ങളില്‍ ഏറ്റവും കഠിന ശിക്ഷക്ക്‌ വിധേയരാകുന്നത്‌ രൂപങ്ങള്‍ നിര്‍മ്മിക്കുന്നവരാകുന്നു.

25) ഓരോ മുസ്ലിമും മറ്റൊരു മുസ്‌ ലിമിന` സൊഹോദരനാകുന്നു.

26) തനിക്ക്‌ സ്വന്തമായി ഇഷ്ടപ്പെടുന്നതിനെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത്‌ വരെ ഒരുവനും മു അ`മിനാവുകയില്ല.

27) ഏതൊരുവന്റെ അയല്‍ വാസി അവനെ സംബന്ധിച്ച്‌ നിര്‍ഭയനാകുന്നില്ലയോ അവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതല്ല.

26) നിശ്ചയം ഞാന്‍ അവസാനത്തെ നബിയാകുന്നു, എനിക്കു ശേഷം ഒരു നബിയും ഉണ്ടാകുന്നതല്ല.


29) നിങ്ങള്‍ പരസ്പരം ബന്ധം മുറിക്കാതിരിക്കുകയും, ദുരുദ്ദേശം ഒരാളെയും പിന്‍ തുടരാതിരിക്കുകയും, പരസ്പരം കലഹിക്കാതിരിക്കുകയും അസൂയാലുക്കളാകാതിരിക്കുകയും ചെയ്യുവിന്‍.

30) നിശ്ചയം അല്ലാഹു നിങ്ങളുടെ രൂപലാവാണ്യത്തെയോ സമ്പത്തിനെയോ നോക്കുന്നവനല്ല, എന്നാല്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെയും പ്രവര്‍ത്തികളെയും നോക്കുന്നവനാകുന്നു.

31) എല്ലാ അമലുകളെയും പരിഗണിക്കപ്പെടുന്നത്‌ അതിന്റെ പര്യവസാനത്തെ ആശ്രയിച്ചാണ`.

32) നിങ്ങള്‍ എനിക്കു ശേഷം അധികാരത്തെ ആഗ്രഹിക്കുന്നവരാകും, അത്‌ ഖിയാമത്‌ നാളില്‍ നിങ്ങള്‍ക്ക്‌ ഖേദത്തിന` ഇടയായിത്തീരുകയും ചെയ്യും.

33) ഈ മിണ്ടാ പ്രാണികളായ മൃഗങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയന്നുകൊളുവിന്‍.

34) അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും കോപത്തിന` അര്‍ഹനായവന്‍ പിടിവാശിക്കാരനായ വഴക്കാളിയാകുന്നു.

35) എല്ലാ അനാചാരങ്ങളും വഴികേടാണ`.

36) ശുദ്ധി ഈമാനിന്റെ പകുതിയാകുന്നു.

37) ഓരോ രാജ്യത്തും അല്ലാഹുവിന` ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം അവിടുത്തെ മസ്ജിദുകളാകുന്നു.

38) കബറുകളെ നിങ്ങള്‍ പള്ളികളാക്കരുത്‌.

40) എന്റെ പേരില്‍ ഒരു സ്വലാത്ത്‌ ചൊല്ലുന്നവന` അല്ലാഹു പത്തു പ്രാവശ്യം റഹ്‌ മത്ത്‌ ചൊരിക്കുന്നതാണ`.

(ഫളായിലെ അ അ`മാല്‍)

Monday, December 25, 2006

Saturday, December 23, 2006

?ഒരു ചെറുപ്പക്കാരന്റെ ചോദ്യം.........................................?ഒരു ചെറുപ്പക്കാരന്റെ ചോദ്യം

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ഒരു സംഘം ചാലക്കുടി ഇരിങ്ങാലക്കുട ഭാഗങ്ങളില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സമയം, 2003ല്‍ എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇരിങ്ങാലക്കുട
ടാണാ പള്ളീയില്‍ ഒരു ദിവസം മഗ്‌ രിബ്‌ നമസ്കാര ശേഷം നടന്ന ചെറിയ ഒരു ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പ്പക്കാരന്‍ എന്നെ സമീപിച്ചു ചോദിച്ചു നിങ്ങള്‍ എന്തിനാ ഇങ്ങിനെ ചുറ്റിനടക്കുന്നത്‌?, ഇങ്ങനെ വീട്‌
വിട്ട്‌ നാടുകള്‍ തോറും ചുറ്റി നടക്കേണ്ട ആവശ്യമുണ്ടോ? ഇങ്ങനെ ഇസ്‌ ലാമില്‍ എവിടെയാണു` പറഞ്ഞിരിക്കുന്നത്‌? ഇതു കൊണ്ടാര്‍ക്കെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോ? ആ സമയത്തെ തിരക്കുകള്‍ കാരണം ഞാന്‍ ആ കുട്ടിയോട്‌ ഇഷാ നമസ്കാരത്തിനു ശെഷം വരാനായിപ്പറഞ്ഞു,


ഇഷാ നമസ്കാരം കഴിഞ്ഞ്‌ ഞങ്ങള്‍ പള്ളിയുടെ ഒരു ഭാഗത്ത്‌ ഒരുമിച്ചു കൂടിയിരുന്ന സമയം ആ കുട്ടി വീണ്ടും വന്നു, അവനോട്‌ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മറ്റാരും ഒന്നും പറയരുത്‌ എന്നു ഞാന്‍ ജമാ അത്തിനോടു നിര്‍ദ്ദേശിച്ചിരുന്നു, അവന്‍ വന്നു` ഞങ്ങളോടൊപ്പമിരുന്നു, ഞങ്ങളുടെ വര്‍ത്തമാനം ഏതാണ്ടിങ്ങനെയായിരുന്നു,


ഞാന്‍ ചോദിച്ചു എന്താ നിന്റെ സംശയം? അവന്‍ തന്റെ ചോദ്യങ്ങള്‍ അവര്‍ത്തിച്ചു, ഞാന്‍ പറഞ്ഞു "നിന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുന്നതിനു മുന്‍പായി ഞാന്‍ ചില സംഭവങ്ങള്‍ പറയാം, അത്‌ ശരിയോ തെറ്റോ എന്നു നീ പറയണം," അവന്‍ സമ്മതിച്ചു, ഞാന്‍ പറഞ്ഞു "രണ്ടു സുഹൃത്തുക്കള്‍, സമൂഹത്തില്‍ വളരെ ബഹുമാനിക്കപ്പെട്ടിരുന്ന അവരിലൊരാള്‍ ദീനിന്റെ പരിശ്രമത്തിനെന്ന പേരില്‍ ഇറങ്ങിത്തിരിച്ചു,കുടുംബങ്ങള്‍ മാസങ്ങളോളം പട്ടിണിയിലായി, ജനങ്ങള്‍ക്കിടയില്‍ തന്റെ സ്ഥാനവും ബഹുമാനവുമെല്ലാം നഷ്ടപ്പെടുത്തി, അവര്‍ അദ്ദേഹത്തെ വിമര്‍ശിക്കുവാനും അക്ഷേപിക്കുവാനും കാരണക്കാരനായി, സഹയിയായിത്തീര്‍ന്ന സുഹൃത്തും അദ്ദേഹത്തെ പിന്തുടര്‍ന്ന് തന്റെ ധനമെല്ലം അദ്ദേഹത്തിന്റെ വഴിയില്‍ ചിലവഴിച്ചു, ഒടുവില്‍ എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ അവര്‍ക്ക്‌ നാടുവിട്ടു പോകേണ്ടിവന്നു, സുഹൃത്താകട്ടെ തന്റെ വീട്ടില്‍ ഒരണ പൈസപോലും ബാക്കിവക്കാതെ മകളുടെ അരഞ്ഞാണച്ചരടും കൂടി അഴിച്ചുകൊണ്ടാണു കൂട്ടുകാരനൊപ്പം നാടുവിട്ടത്‌, ഇവരെക്കുറിച്ച്‌ എന്താ നിന്റെ അഭിപ്രായം? അവര്‍ ചൈതതു തെറ്റോ ശരിയോ?" രന്ദാമതൊന്നാലോചിക്കാതെ തന്നെ അവന്‍ പറഞ്ഞു "തെറ്റാണു`, അങ്ങനെയുള്ളവര്‍ മുസ്ലിമെങ്ങളായിരിക്കില്ല, അല്ലെങ്കില്‍ ഇസ്‌ ലാമില്‍ അവര്‍ക്ക്‌ സ്ഥാനമില്ല"


ഞാന്‍ വീണ്ടും "ശരി, ഒരു കുട്ടി മതാപിതാക്കള്‍ക്ക്‌ ഒരേയൊരു മകന്‍, ഓമനയായി വളര്‍ന്ന വന്റെ എല്ലാ ആവശ്യങ്ങളും അവര്‍ ഭംങ്ങിയയി പൂര്‍ത്തീകരിച്ചു കൊണ്ടിരുന്നു, ലാളന, ഏറ്റവും വിലയുയര്‍ന്ന വസ്ത്രങ്ങള്‍, എല്ലാം; മുസ്‌ ലിമായിത്തീര്‍ന്ന അവന്‍ ഒടുവില്‍ തന്റെ മാതാപിതാക്കളെ വിട്ടുപോയി, ഇത്‌ തെറ്റോ ശരിയോ?" അവന്‍ പറഞ്ഞു "തെറ്റ്‌"

ഞാന്‍ വീണ്ടും ചോദിച്ചു "ഞങ്ങളുടെ നാട്ടിലെ ഒരു മുസ്‌ ലിം ചെറുപ്പക്കാരന്‍ കുട്ടിക്കാലം മോശമായ നിലയില്‍ വളര്‍ന്നു വന്ന അവന്‍ ആവശ്യമില്ലാത്ത കര്യങ്ങളിലെല്ലാം ഇടപെട്ടുകൊണ്ടിരുന്നു, 15ആമത്തെ വയസ്സില്‍ നട്ടിലെ ക്ഷേത്രക്കമ്മിറ്റിയിലെ പ്രധാന അംഗമായി അവന്‍ മാറി, ദീനിനെതിരായ എല്ലാ പ്രവര്‍ത്തനങ്ങളിലും അവന്‍ സജീവമായിരുന്നു, അത്തരമൊരാളെ മടക്കിക്കൊണ്ടുവരുവാനും അവന്റെ ജീവിതം ദീനനുസരിച്ചുള്ളതാക്കിത്തീര്‍ക്കനും നിലവിലുള്ള സംവിധാനങ്ങള്‍ വച്ച്‌ നമുക്കെന്തു ചെയ്യാന്‍ കഴിയും? അവന്‍ പറഞ്ഞു "നിങ്ങളെപ്പ്പോലുള്ള ഒരു വ്യക്തിയുമായി സഹകരിക്കുന്ന്നത്‌ മാത്രം മതി അങ്ങനെയൊരാള്‍ക്ക്‌ ജീവിതത്തില്‍ മാറ്റമുണ്ടാകാന്‍"


എന്റെ ചോദ്യങ്ങളുടെ പൊരുള്‍ പിടികിട്ടാതിരുന്ന സുഹൃത്തുക്കളും പകച്ച്‌ ആകാംക്ഷയോടെയിരുന്നു,


ഞാന്‍ പറഞ്ഞു "ആദ്യം ഞാന്‍ പറഞ്ഞ രണ്ടു സുഹൃത്തുക്കള്‍ അല്ലഹുവിന്റെ നബി(സ:അ)യും തങ്ങളുടെ കൂട്ടുകാരന്‍ അബൂബക്കര്‍ സിദ്ദീഖു(റ:അ) മാണു`, ദീനുല്‍ ഇസ്ലാമിന്റെ ലക്ഷ്യവുമായി ഇറങ്ങിത്തിര്‍ച്ച അവര്‍ക്കു എല്ല്ലാം നഷ്ടമായി, ഒടുവില്‍ നാടുവിട്ടുപോകേണ്ടി വന്നു, ഇനിപ്പറയ്‌ തെറ്റോ ശരിയോ എന്ന്? അവന്‍ മിണ്ടാതെ തല കുമ്പിട്ടിരുന്നു, രണ്ടാമത്‌ പറഞ്ഞത്‌ ഹസ്രത്‌ മിസ്‌ അബ്‌ ഇബ്നു ഉമൈര്‍(റ:അ) ഏറ്റവും സ്നേഹിച്ച്‌ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തിയ മതാപിതാക്കള്‍ തന്നെ മുസ്‌ ലിമായതിന്റെ പേരില്‍ അദ്ദേഹത്തെ ഉടുതുണിപോലുമില്ലാതെ ഇറക്കിവിട്ടു, അദ്ദേഹത്തിനു` അവരെ വിട്ട്‌ പോകേണ്ടിവന്നു, അത്‌ തെറ്റോ ശരിയോ?



ഞാന്‍ വീണ്ടും പറഞ്ഞു "നീ പറഞ്ഞല്ലോ എന്നെപ്പോലെ ഒരാളുമായി സഹകരിക്കുന്നതുകൊണ്ടു മാത്രം അയാള്‍ക്ക്‌ മാറ്റമുണ്ടാകുമെന്ന്, ആ അള്‍ ഞാനാണ്‍`, എന്റെ ജീവിതത്തില്‍ അല്‍പ്പമെങ്കിലും മാറ്റമുണ്ടായതും എനിക്ക്‌ ദീനിയയ കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കാനും മനസ്സ്സിലാക്കുവാനും കഴിഞ്ഞതും അല്‍പ്പ്പമെങ്കിലും ദീനനുസരിച്ചുള്ള ഒരു ജീവിതം ചിട്ടപ്പെടുത്താന്‍ കഴിഞ്ഞതും ഈ മാര്‍ഗ്ഗത്തില്‍ പുരപ്പെട്ടതിനു ശേഷമാണു`


നീയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പുരപ്പെട്ട്കാര്യങ്ങള്‍ മനസ്സിലാക്ക്‌, അല്ലാഹുവിന്റെ ദീനിനു വേണ്ടി നീയും പരിശ്രമിക്ക്‌, കൂട്ടുകാരില്‍ ചിലരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.......അവന്‍ അപ്പോഴും തല കുമ്പിട്ടിരിക്കുകയായിരുന്നു.

ഹജ്ജിന്റെ സന്ദേശം

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്‌...........................ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്‌


വീണ്ടും ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും പരിശുദ്ധ്മായ ഹജ്ജ്‌ കര്‍മ്മം അനുഷ്ടിക്കുവാനായി മുപ്പതുലക്ഷത്തില്‍പരം ഹാജിമാര്‍ ഹിജാസില്‍ (മക്ക, മദീന) ഒരുമിച്ചു കൂടിയിരിക്കുന്നു, വര്‍ണ്ണ വര്‍ഗ്ഗ ഗോത്ര കുല സ്ഥാന വലിപ്പ വ്യത്യാസങ്ങളില്ലാതെ എല്ലാ എല്ലാവരും ഒരേ വേഷത്തില്‍ ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു നിലകൊള്ളുന്ന മാനവ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും അനുപമ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു, പ്രപഞ്ച സൃഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ആരാധനാ കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു,


എന്താണു ഹജ്ജ്‌ നല്‍കുന സന്ദേശം....?

അല്ലാഹുവിന്റെ നബി ഇബ്രാഹീം(അ)യും തന്റെ കുടുംബവും ഏകത്വം എന്ന ഒറ്റ ആദര്‍ശത്തില്‍ അടിയുറച്ചു നിന്നുകൊണ്ട്‌ മാനവ ഐക്യത്തിനും സാഹോദര്യത്തിനും അക്രമികളും ക്രൂരന്മാരുമയിരുന്ന ഭരണ വര്‍ഗ്ഗത്തില്‍ നിന്നും പ്രഭുക്കളില്‍ നിന്നും ജന്തതികളെ മോചിപ്പിക്കുവാനുമായി എന്തെല്ലാം ത്യാഗങ്ങള്‍ സമര്‍പ്പണങ്ങള്‍ അല്ലാഹുവിന്റെ മുന്നില്‍ അര്‍പ്പിച്ചു..? ഏ മുസ്‌ ലിമീങ്ങളേ നിങ്ങളും ലോക ജനതക്കു വേണ്ടി ഏകത്വത്തിനും മാനവ സാഹോദര്യത്തിനും വേണ്ടി അത്തരത്തില്‍ പരിശ്രമിക്കിന്‍ ഇതാണു ഹജ്ജ്‌ നല്‍കുന്ന സന്ദേശം ഇതു തന്നെയാണു അല്ലാഹു "മില്ലത്തെ ഇബ്രാഹീം" എന്നു അരുളിയിരിക്കുന്നതും.


ഇബ്രാഹീം നബി(അ)യും എന്നെയും നിങ്ങളെയും പോലെ ഒരു മകനും സഹോദരനും ഭര്‍ത്താവും പിതാവും ബന്ധുവും സുഹൃത്തും എല്ലാമായിരുന്നില്ലേ?..എന്നാല്‍ അല്ലാഹുവിന്റെ മുന്നില്‍ അര്‍പ്പിച്ച ത്യാഗപരിശ്രമങ്ങളിലൂടെ അദ്ദേഹം അദരണീയനായിത്തീര്‍ന്നു പക്ഷേ മുസ്‌ ലിമീങ്ങളായ നാമിന്ന് ലൗകിക ഭ്രമത്തിലും മരണത്തെക്കുറിച്ചുള്ള വിസ്മൃതിയിലുമായി കഴിയുന്നു.


ഹജ്ജ്‌ ക്ഷമയാണ`, സഹനമാന`, ത്യാഗമാണ`, സമര്‍പ്പണമാണ`, ഈ ഹജ്ജിലൂടെ നേടുന്ന വിശുദ്ധി ഇബ്രാഹീം നബി(അ)യെയും കുടുംബത്തെയും പോലെ നമുക്കും സ്വാര്‍ത്ഥതകളില്ലാതെ മാനവ നന്മക്കായി പ്രയൊജനപ്പെടുത്താം, അതല്ലേ ഇസ്‌ ലാമിന്റെ ലക്ഷ്യം?

Friday, December 22, 2006

നേര്‍വഴി

ഇസ്‌ ലാമിനെക്കുറിച്ചുള്ള നിങ്ങളൂടെ ചോദ്യങ്ങള്‍ ഇവിടെ പോസ്റ്റു ചെയ്യാം.....

photographs