Saturday, December 23, 2006
ഹജ്ജിന്റെ സന്ദേശം
വീണ്ടും ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും പരിശുദ്ധ്മായ ഹജ്ജ് കര്‍മ്മം അനുഷ്ടിക്കുവാനായി മുപ്പതുലക്ഷത്തില്‍പരം ഹാജിമാര്‍ ഹിജാസില്‍ (മക്ക, മദീന) ഒരുമിച്ചു കൂടിയിരിക്കുന്നു, വര്‍ണ്ണ വര്‍ഗ്ഗ ഗോത്ര കുല സ്ഥാന വലിപ്പ വ്യത്യാസങ്ങളില്ലാതെ എല്ലാ എല്ലാവരും ഒരേ വേഷത്തില്‍ ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു നിലകൊള്ളുന്ന മാനവ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും അനുപമ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു, പ്രപഞ്ച സൃഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ആരാധനാ കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു,
എന്താണു ഹജ്ജ് നല്‍കുന സന്ദേശം....?
അല്ലാഹുവിന്റെ നബി ഇബ്രാഹീം(അ)യും തന്റെ കുടുംബവും ഏകത്വം എന്ന ഒറ്റ ആദര്‍ശത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് മാനവ ഐക്യത്തിനും സാഹോദര്യത്തിനും അക്രമികളും ക്രൂരന്മാരുമയിരുന്ന ഭരണ വര്‍ഗ്ഗത്തില്‍ നിന്നും പ്രഭുക്കളില്‍ നിന്നും ജന്തതികളെ മോചിപ്പിക്കുവാനുമായി എന്തെല്ലാം ത്യാഗങ്ങള്‍ സമര്‍പ്പണങ്ങള്‍ അല്ലാഹുവിന്റെ മുന്നില്‍ അര്‍പ്പിച്ചു..? ഏ മുസ് ലിമീങ്ങളേ നിങ്ങളും ലോക ജനതക്കു വേണ്ടി ഏകത്വത്തിനും മാനവ സാഹോദര്യത്തിനും വേണ്ടി അത്തരത്തില്‍ പരിശ്രമിക്കിന്‍ ഇതാണു ഹജ്ജ് നല്‍കുന്ന സന്ദേശം ഇതു തന്നെയാണു അല്ലാഹു "മില്ലത്തെ ഇബ്രാഹീം" എന്നു അരുളിയിരിക്കുന്നതും.
ഇബ്രാഹീം നബി(അ)യും എന്നെയും നിങ്ങളെയും പോലെ ഒരു മകനും സഹോദരനും ഭര്‍ത്താവും പിതാവും ബന്ധുവും സുഹൃത്തും എല്ലാമായിരുന്നില്ലേ?..എന്നാല്‍ അല്ലാഹുവിന്റെ മുന്നില്‍ അര്‍പ്പിച്ച ത്യാഗപരിശ്രമങ്ങളിലൂടെ അദ്ദേഹം അദരണീയനായിത്തീര്‍ന്നു പക്ഷേ മുസ് ലിമീങ്ങളായ നാമിന്ന് ലൗകിക ഭ്രമത്തിലും മരണത്തെക്കുറിച്ചുള്ള വിസ്മൃതിയിലുമായി കഴിയുന്നു.
ഹജ്ജ് ക്ഷമയാണ`, സഹനമാന`, ത്യാഗമാണ`, സമര്‍പ്പണമാണ`, ഈ ഹജ്ജിലൂടെ നേടുന്ന വിശുദ്ധി ഇബ്രാഹീം നബി(അ)യെയും കുടുംബത്തെയും പോലെ നമുക്കും സ്വാര്‍ത്ഥതകളില്ലാതെ മാനവ നന്മക്കായി പ്രയൊജനപ്പെടുത്താം, അതല്ലേ ഇസ് ലാമിന്റെ ലക്ഷ്യം?
Subscribe to:
Post Comments (Atom)
No comments:
Post a Comment