Wednesday, December 27, 2006
സല്‍മാന്‍(റ:അ) പറയുന്നു, അല്ലാഹുവിന്റെ റസൂലേ: "എന്റെ ഉമ്മത്തികളില്‍ ആരെങ്കിലും
നാല്‍പ്പത് ഹദീസ് മനപ്പാഠമാക്കുകയാണെങ്കില്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ`"
എന്ന് പറഞ്ഞിട്ടുള്ള ആ നാല്‍പ്പത് ഹദീസ് ഏതാണ`? എന്ന് ഞാന്‍ ചോദിച്ചു: അപ്പോള്‍ റസൂലുല്ലാഹി(സ:അ) അരുളി:
"1. അല്ലാഹുവില്‍ വിശ്വസിക്കുക, 2. പരലോകത്തില്‍ വിശ്വസിക്കുക, 3. മലക്കുകളില്‍ വിശ്വസിക്കുക
4. അല്ലാഹുവിന്റെ കിത്താബുകളില്‍ വിശ്വസിക്കുക, 5.എല്ലാ നബിമാരിലും വിശ്വസിക്കുക,
6. മരണാനന്തരം രണ്ടാമത് ജീവിതമുണ്ടെന്ന് വിശ്വസിക്കുക, 7. തഖ്ദീറില്‍ വിശ്വസിക്കുക, അതായത് നന്മയും
തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതാണ` എന്ന് വിശ്വസിക്കുക,
8. ആരാധനക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ്(സ:അ) അല്ലാഹുവിന്റെ ദൂതനാണേന്നും സാക്ഷ്യം വഹിക്കുക,
9. എല്ലാ നമസ്കാരത്തിന്റെയും സമയത്ത് ശരിയായി പരിപൂര്‍ണ്ണമായ വുളൂ ചെയ്ത് നമസ്കാരത്തെ നിലനിര്‍ത്തുക,
10. സക്കാത്ത് കൊടുക്കുക, 11. റമളാന്‍ മാസത്തില്‍ നോമ്പു വക്കുക, 12. ധനമുണ്ടെങ്കില്‍ ഹജ്ജ് ചെയ്യുക,
ഇലും 13. എല്ലാ ദിനരാത്രങ്ങളിലും 12 റഖ അത്ത് സുന്നത്ത് നമസ്കരിക്കുക, 14. ഒരു രത്രിയിലും
വിത്ത് ര്‍ നമസ്കാരം ഉപേക്ഷിക്കരുത്, 15. അല്ലാഹുവിനോട് യാതൊരു വസ്തുവിനെയും പങ്ക് ചേര്‍ക്കരുത്,
16. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കരുത്, 17. അക്രമമായി അനാധകളുടെ മുതല്‍ ഭക്ഷിക്കരുത്,
18. മദ്യപാനം ചെയ്യരുത്, 19. വ്യഭിചരിക്കരുത്, 20. അല്ലാഹുവിന്റെ പേരില്‍ കള്ള സത്യം ചെയ്യരുത്,
21. കള്ള സാക്ഷി പറയരുത്, 22. തന്നിഷ്ടത്തിനന്നുസരിച്ച് പ്രവര്‍ത്തിക്കരുത്, 23. നിന്റെ മുസ്ലിമായ സഹോദരന്റെ
പേരില്‍ ദൂഷണം പറയരുത്, 24. പതിവ്രതകളുടെമേല്‍ അപരാധം പറയരുത്, 25. നിന്റെ മുസ് ലിമായ
സഹോദരനോട് വൈരാഗ്യത്തില്‍ കഴിയരുത്, 26. കളികളില്‍ വ്യാപ്ര് തനാകരുത്, 27. തമാശക്കാരുടെ കൂട്ടത്തില്‍ പങ്കു കൂടരുത്,
28. പൊക്കം കുറഞ്ഞവനെ നാണം കെടുത്തുന്ന രീതിയില്‍ "മുണ്ടന്‍" എന്ന് വിളിക്കരുത്,
29. ജനങ്ങളില്‍ അരെയും പരിഹസിക്കരുത്, 30. രണ്ട് സഹോദരന്മാര്‍ക്കിടയില്‍ ഏഷണിയും കൊണ്ട് നടക്കരുത്,
31. എല്ലാ അവസ്ഥയിലും അല്ലാഹു ത ആലായുടെ അനുഗ്രഹങ്ങള്‍ക്ക് അവനു നന്ദി കാണിച്ചുകൊണ്ടിരിക്കണം,
32. ആപത്ത് മുസീബത്തുകളില്‍ ക്ഷമിക്കണം, 33. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും നിര്‍ഭയനായി ക്കഴിയരുത്,
34. നിന്റെ ബന്ധുക്കളുടെ ബന്ധം മുറിക്കരുത്, 35. അവരുടെ ബന്ധുത്വത്തെ അടുപ്പിച്ച് വക്കുക,
36. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒന്നിനെയും ശപിക്കരുത്, 37. തസ്ബീഹ്, തക്ബീര്‍, തഹ് ലീല്‍ എന്നിവ ആധികരിപ്പിച്ചു കൊണ്ടിരിക്കുക,
38. ജും ആക്കും പെരുന്നാളിനും ഹാജരാകുന്നതിനെ ഉപേക്ഷിക്കരുത്, 39. ഏതൊരു ബുദ്ധിമുട്ടോ സുഖമോ
നിനക്ക് വന്നുകിട്ടുന്നുണ്ടെങ്കിലും അതെല്ലാം മുഖദ്ദറില്‍ ഉള്ളതാണ`, അത് നിന്നില്‍ നിന്നും തെറ്റിപ്പോകുന്നതല്ല,
ഏതൊന്ന് നിന്നില്‍ വന്ന് കിട്ടാതിരിക്കുന്നുവോ അത് നിന്നില്‍ വന്ന് ചേരാനുള്ളതല്ല എന്ന കാര്യത്തില്‍
നീ പൂര്‍ണ്ണമായ വിശ്വാസമുള്ളവനായിരിക്കണം, 40. ഖുര്‍ ആന്‍ ഷെരീഫ് ഓതുന്നതിനെ ഒരവസ്ഥയിലും
നീ ഉപേക്ഷിക്കരുത്,
സല്‍മാന്‍(റ: അ)പറയുന്നു: "ഒരാള്‍ ഈ ഹദാസ് പാഠമാക്കുകയാണെങ്കില്‍ അയാള്‍ക്ക് എന്ത് പ്രതിഫലം കിട്ടും?"
എന്നു ഞാന്‍ റസൂലുല്ലാഹി (സ:അ)യോട് ചോദിച്ചു, അപ്പോള്‍ തങ്ങള്‍ അരുളി
"അല്ലാഹു സുബ് ഹാനഹുവത ആലാ അവനെ നബിമാരുടെയും ഉലമാക്കലുടെയും കൂട്ടത്തില്‍ യാത്രയാക്കുന്നതാണ`"
(ഫളായിലെ അ അ`മാല്‍)
Subscribe to:
Post Comments (Atom)
No comments:
Post a Comment