Wednesday, December 20, 2006

ഫീ...സബീല്‍

(അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍)



നീയറിയുമോ ഈ മാര്‍ഗ്ഗത്തെക്കുറിച്ച്‌?

ഇത്‌ അല്ലാഹുവിലേക്കുള്ള മാര്‍ഗ്ഗമാണു`

നീയറിയുമോ ഈ മാര്‍ഗ്ഗത്തില്‍

ചലിക്കുന്ന ചുവടുകളെക്കുറിച്ച്‌?

അവ നിന്റെ ആഖിറത്തിന്റെ പദവികളാണു`

നീയറിയുമോ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍

ചിലവഴിക്കുന്ന ധനത്തെക്കുറിച്ച്‌?

അവ നിന്റെ ആഖിറത്തിന്റെ നിക്ഷേപങ്ങളാണ്‍

നീയറിയുമോ തസ്ബീഹ്‌ തഹ്‌ ലീല്‍

തക്ബീറുകളെക്കുറിച്ച്‌?

അവ ആഖിറത്തിന്റെ അരുവികളും ആരാമങ്ങളും

സ്വര്‍ഗ്ഗ കന്യകളുമാണ`

അവെരെന്നും നിന്റെ നല്ല കൂട്ടുകാരായിരിക്കും

നീയും വരില്ലേ അവിടേക്ക്‌......................?

No comments: