Friday, December 29, 2006

?ചിലനേരത്തെ ചോദ്യം...


Tuesday, September 26, 2006
വിശ്വാസം
വിശ്വാസം, അകം പൊള്ളയായ തകരപാത്രം പോലെയാണ്അനുഷ്ഠാനങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉയരുമ്പോഴൊക്കെ,നിഷ്കര്‍ഷകളുടെ ബാല്യം ഭയപ്പെടുത്തുന്നു.വേദഗ്രന്ഥം വായിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍,നാസ്തികതയിലേക്ക് നയിക്കുമെന്നും ഭയക്കുന്നു.ദൈവമേ ഞാന്‍ വിശ്വാസിയാകാം..അതിന്‍ മുന്‍പ് എന്റെയൊരു ചോദ്യം കേള്‍ക്കൂ..സത്യസന്ധനായൊരു നാസ്തികന്, പരലോകത്ത്-നരകമോ സ്വര്‍ഗ്ഗമോ?
Posted by ചില നേരത്ത്..


ചിലനേരത്ത്‌ എന്ന ബ്ലോഗില്‍ കണ്ട ഈ ചോദ്യമാണ` ഈ കുറിപ്പിനടിസ്ഥാനം, ഉത്തരം നരകം, കാരണം അടിസ്ഥാനപരമായ നന്മ അവന്‍ ഉപേക്ഷിച്ചു, ഇത്‌ ഒരു ഉദാഹാരനത്തിലൂടെ വ്യക്തമാക്കാം, അതിന` മുന്‍പ്‌ ഒരു ചോദ്യം.. ഈ ലോകത്ത്‌ ചെയ്യാവുന്ന ഏറ്റവും വലിയ നന്മ എന്താണ`? ഉത്തരം പ്രയാസമാണെങ്കില്‍ ഒരു മകന` മാതാപിതാക്കള്‍ക്ക്‌ നല്‍കാന്‍ കഴിയുന്ന ഏറ്റവും പ്രിയങ്കരമായ നന്മ ഏതാണ`? എന്ന` ചിന്തിക്കാം, "ഒരു അമ്മക്ക്‌ രണ്ടു കുട്ടികള്‍, ഒരാള്‍ സമ്പന്നനും, ഒരാള്‍ ദരിദ്രനും, സമ്പന്നനായ മകന്‍ മാതാപിതാക്കളെ ഉയര്‍ന്ന ബങ്ക്ലാവില്‍ താമസിപ്പിച്ചിരിക്കുന്നു, ഉയര്‍ന്ന ഭക്ഷണം, സേവകന്മാര്‍, വാഹനം.... പക്ഷെ ആ മകന്‍ പറയുകയാണ` "നിങ്ങള്‍ എന്റെ അമ്മയും അച്ച്ഛനുമാണെന്നു` എനിക്ക്‌ ഉറപ്പില്ല, കുട്ടിക്കാലത്ത്‌ നിങ്ങളെന്നെ സംരക്ഷിച്ചു ഇന്ന് ഞാന്‍ നിങ്ങളെ സംരക്ഷിക്കുന്നു...." തങ്ങളുടേ മാതൃത്വവും പിതൃത്വവും നിഷേധിക്കുന്ന ഈ മകനോടോ അവന്‍ നല്‍കുന്ന ആഡംബരങ്ങളോടോ ആ മാതാപിതാക്കള്‍ക്ക്‌ എന്തെങ്കിലും പ്രിയമുണ്ടാകുമോ? ദരിദ്രനായ മകന്‍ അവന` വലിയ സൗകര്യങ്ങളൊന്നുമില്ല, അന്നന്ന് ബിദ്ധിമുട്ടി ജീവിക്കുന്നു, അവന്‍ പറയുന്നു ഇതെന്റെ അച്ച്ഛനാണ`, അമ്മയാണ`....അവരോട്‌ സ്നേഹത്തോടെ പെരുമാറുന്നു, അങ്ങനെ...., ഈ മകനോട്‌ ആ മതാപിതാക്കള്‍ക്ക്‌ എത്ര സ്നേഹവും വല്‍സല്യവുമുണ്ടാകും...? അവനില്‍ നിന്നും ലഭിക്കുന്ന അല്‍പ്പമായ മറ്റ്‌ നന്മകളെയും അവര്‍ വളരെ സംതൃപ്തിയോറ്റേയും മതിപ്പോടെയും സ്വീകരിക്കുകയും അവനില്‍ നിന്നും ഉണ്ടായിപ്പോകുന്ന കുറവുകളെ അവര്‍ ക്ഷമിക്കുകയും ചെയ്യും..ഇല്ലേ? അപ്പോള്‍ നമ്മുടെ മാതാപിതാക്ക:ള്‍ക്ക്‌ നമുക്ക്‌ ചെയ്തുകൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മ അവരെ ആദ്യം അംഗീകരിക്കലാണ`,ഇനി പറയുക , ഈ പ്രപഞ്ചവും സ്വര്‍ഗ്ഗവും നരകവും എല്ലാം സൃഷ്ടിച്ച അല്ലാഹുവിനോട്‌ നമുക്ക്‌ കാണിക്കാവുന്ന ഏറ്റവും വലിയ നന്മ എന്താണ`? അവനെ അംഗീകരിക്കുകയും അവനോട്‌ മറ്റാരെയും കൂട്ടുചേര്‍ക്കാതിരിക്കുകയും അവനെ എറ്റവും നല്ലരീതിയില്‍ ആരാധിക്കുകയും ചെയ്യ്യുക എന്നത്‌ തന്നെയാണ` അത്‌ നാം ചെയ്യാതിരിക്കുകയും എന്നാല്‍ മറ്റ്‌ എല്ലാ നന്മകളും നാം ചെയ്യുകയും ചെയ്താലും അവയെ എങ്ങനെയാണവന്‍ പരിഗണിക്കുക? ഇനി സ്വയം ഉത്തരം കണ്ടെത്തുക.....

No comments: