1) എല്ലാ അമലുകളുടെയും അടിസ്ഥാനം നിയ്യത്തിന്റെ മേല്‍ ആകുന്നു,
2) ഒരു മുസ് ലിമിന` മറ്റൊരു മുസ് ലിമിനോടുള്ള കടമകള്‍ അഞ്ചാകുന്നു
1. സലാമിനെ മടക്കുക
2. രോഗിയെ സന്ദര്‍ശിക്കുക
3. ജനാസയെ പിന് തുടരുക
4. ക്ഷണം സ്വീകരിക്കുക
5. തുമ്മിയവന` മറുപടിയi "യര്‍ഹമുക്കല്ലാഹ്" എന്ന് പറയുക.
3) മനുഷ്യരോട് കരുണ കാണികാത്തവനോട് അല്ലാഹുവും കരുണ കാണിക്കുന്നതല്ല.
4) കളവു പറയുന്നവന് സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതല്ല.
5) കുടുംബ ബന്ധത്തെ മുറിക്കുന്നവന് സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതല്ല.
6) അക്രമം ഖിയാമത്ത് നാളിലെ ഇരുളാകുന്നു.
7) കാല് വണ്ണക്ക് താഴെ വസ്ത്രം തഴ്ന്നു കിടന്നാല്‍ ആ ഭാഗം നരകത്തില്‍ പോകുന്നതാണ`.
8)തന്റെ നാവില്‍ നിന്നും, കയ്യില്‍ നിന്നും മറ്റു മുസ്ലിമീങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കാത്തവനണ` യഥാര്‍ത്ഥ മുസ്ലിം.
9) ശാന്ത സ്വഭാവം നഷ്ടപ്പെട്ടവന് എല്ലാ നന്മകളും നഷ്ടപ്പെട്ടവനാകുന്നു.
10) എതിരാളിയെ ബലപരീക്ഷണത്തില്‍ തോല്പ്പിച്ചവനല്ല ശക്തന്, കോപത്തില്‍ ആത്മനിയന്ത്രണം പാലിക്കുവാന്‍ സാധികുന്നവനാണ` ശക്തന്.
11)നിനക്ക് ലജ്ജയില്ലെങ്കില്‍ എന്തും ചെയ്യാം!
12) അല്ലാഹുവിന്റെയടുക്കല്‍ അമലുകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ചുരുങ്ങിയതെങ്കിലും മുടങ്ങാതെ ചെയ്യുന്നതാണ`.
13) ഏത് വീട്ടില്‍ പട്ടിയോ ജീവനുള്ള വസ്തുക്കളുടെ രൂപമോ ഉണ്ടോ അവിടെ മലക്കുകള്‍ പ്രവേശിക്കുന്നതല്ല.
14) നിങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടവന്‍ നിങ്ങളില്‍ ഏറ്റവും സല് സ്വഭാവിയാണ`.
15) ദുനിയാവ് മു അ`മിനിന` ജയിലും നിഷേധിക്ക് സര്ഗ്ഗവുമാകുന്നു.
16) തന്റെ സഹോദരനോട് 3 ദിവസതില്‍ കൂടുതല്‍ പിണങ്ങിയിരിക്കുന്നത് ഒരു മു അ`മിനിനും അനുവദനീയമല്ല.
17) ഒരു മു അ"മിന് ഒരേ പൊത്തില്‍ നിന്നും രണ്ടു പ്രാവശ്യം കടികൊള്ളുന്നതല്ല.
18) മനസ്സിന്റെ സമ്പന്നതയാണ` യഥാര്‍ത്ഥമായ സമ്പന്നത.
19) നീ ഇഹലോകത്ത് ഒരു വിദേശിയെപ്പോലെയോ വഴിപോക്കനെപ്പോലെയോ ആയിക്കൊള്ളുക.
20) മനുഷ്യന് കളവു പറയുന്നവനാകുന്നതിന` കേള്‍ക്കുന്നതെല്ലാം പറയുന്നവനായാല്‍ മതി.
21) ഒരു മനുഷ്യന്റെ പിതൃസഹോദരന് പിതാവിനെപ്പോലെയാണ`.
22) ഒരു മുസ് ലിമിന്റെ കുറവിനെ മറച്ചുവക്കുന്ന പക്ഷം ഖിയാമത്തുനാളില്‍ അവന്റെ കുറവുകളെയും മറച്ചുവക്കപ്പെടുന്നതാണ`.
23) ഒരു മനുഷ്യന് മുസ് ലിമാവുകയും ജീവിതം കഴിഞ്ഞുപോകുന്നതിനു മാത്രം നിവൃത്തി ലഭിക്കുകയും
അതില്‍ അല്ലാഹു സംതൃപ്തി നല്‍കുകയും ചെയ്താല്‍ അവന് വിജയിയാണ`.
24) ജനങ്ങളില്‍ ഏറ്റവും കഠിന ശിക്ഷക്ക് വിധേയരാകുന്നത് രൂപങ്ങള്‍ നിര്മ്മിക്കുന്നവരാകുന്നു.
25) ഓരോ മുസ്ലിമും മറ്റൊരു മുസ് ലിമിന` സൊഹോദരനാകുന്നു.
26) തനിക്ക് സ്വന്തമായി ഇഷ്ടപ്പെടുന്നതിനെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ ഒരുവനും മു അ`മിനാവുകയില്ല.
27) ഏതൊരുവന്റെ അയല്‍ വാസി അവനെ സംബന്ധിച്ച് നിര്‍ഭയനാകുന്നില്ലയോ അവന് സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതല്ല.
26) നിശ്ചയം ഞാന്‍ അവസാനത്തെ നബിയാകുന്നു, എനിക്കു ശേഷം ഒരു നബിയും ഉണ്ടാകുന്നതല്ല.
29) നിങ്ങള്‍ പരസ്പരം ബന്ധം മുറിക്കാതിരിക്കുകയും, ദുരുദ്ദേശം ഒരാളെയും പിന് തുടരാതിരിക്കുകയും, പരസ്പരം കലഹിക്കാതിരിക്കുകയും അസൂയാലുക്കളാകാതിരിക്കുകയും ചെയ്യുവിന്‍.
30) നിശ്ചയം അല്ലാഹു നിങ്ങളുടെ രൂപലാവാണ്യത്തെയോ സമ്പത്തിനെയോ നോക്കുന്നവനല്ല, എന്നാല്‍ അവന് നിങ്ങളുടെ ഹൃദയങ്ങളെയും പ്രവര്‍ത്തികളെയും നോക്കുന്നവനാകുന്നു.
31) എല്ലാ അമലുകളെയും പരിഗണിക്കപ്പെടുന്നത് അതിന്റെ പര്യവസാനത്തെ ആശ്രയിച്ചാണ`.
32) നിങ്ങള്‍ എനിക്കു ശേഷം അധികാരത്തെ ആഗ്രഹിക്കുന്നവരാകും, അത് ഖിയാമത് നാളില്‍ നിങ്ങള്‍ക്ക് ഖേദത്തിന` ഇടയായിത്തീരുകയും ചെയ്യും.
33) ഈ മിണ്ടാ പ്രാണികളായ മൃഗങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയന്നുകൊളുവിന്.
34) അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും കോപത്തിന` അര്ഹനായവന് പിടിവാശിക്കാരനായ വഴക്കാളിയാകുന്നു.
35) എല്ലാ അനാചാരങ്ങളും വഴികേടാണ`.
36) ശുദ്ധി ഈമാനിന്റെ പകുതിയാകുന്നു.
37) ഓരോ രാജ്യത്തും അല്ലാഹുവിന` ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം അവിടുത്തെ മസ്ജിദുകളാകുന്നു.
38) കബറുകളെ നിങ്ങള്‍ പള്ളികളാക്കരുത്.
40) എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലുന്നവന` അല്ലാഹു പത്തു പ്രാവശ്യം റഹ് മത്ത് ചൊരിക്കുന്നതാണ`.
(ഫളായിലെ അ അ`മാല്)
Tuesday, December 26, 2006
Subscribe to:
Post Comments (Atom)
6 comments:
ഇവ ഉള്‍കൊള്ളാന്‍ പ്രയാസം
7) കാല് വണ്ണക്ക് താഴെ വസ്ത്രം തഴ്ന്നു കിടന്നാല്‍ ആ ഭാഗം നരകത്തില്‍ പോകുന്നതാണ`.
13) ഏത് വീട്ടില്‍ പട്ടിയോ ജീവനുള്ള വസ്തുക്കളുടെ രൂപമോ ഉണ്ടോ അവിടെ മലക്കുകള്‍ പ്രവേശിക്കുന്നതല്ല.
സിനു,
സ്വാഗതം!
ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയാല്‍ മലയാളം ബ്ലോഗുകളുടെ ലിസ്റ്റില്‍ താങ്കളുടെ ബ്ലോഗും ഉള്‍പ്പെടുത്താമായിരുന്നു. പിന്മൊഴി സെറ്റിങ്സ് ചെയ്തിരിക്കുമല്ലോ. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഈ ലിങ്കുകള്‍ ഉപകരിയ്ക്കും എന്ന് കരുതുന്നു.
1)http://ashwameedham.blogspot.com/2006/07/blog-post_28.html
2)http://malayalam-blogs.blogspot.com/
3)http://howtostartamalayalamblog.blogspot.com/
ഇബ്നു ക്ഷമിയ്ക്കണം. പേര് പേസ്റ്റ് ചെയ്തപ്പോള്‍ മാറിപ്പോയതാണ്. സ്വാഗതം! :-)
കാല് വണ്ണക്കു താഴെ വസ്ത്രം ഇറക്കി ധരിക്കുന്നത് അഹംഭാവത്തിന്റെയും, ചിലപ്പോള്‍ വിവരമില്ലായ്മയുടെയും ലക്ഷണമല്ലേ?
സാധാരണ പട്ടി നമ്മുടെ വീടിനുള്ളില്‍ കടക്കുന്നത് നാം ഇഷ്ടപ്പെടാത്തത് പോലെ പട്ടിയുള്ള വീടുകളില്‍ കടക്കുന്നത് മലക്കുകളും ഇഷ്ടപ്പെടുന്നില്ല,
ഇന്നത്തെ ചിത്രങ്ങള്‍ ദൈവത്തിന്റെ നാളത്തെ പ്രതിരൂപങ്ങളും പിന്നീട് ആരാധനാ വസ്തുക്കളുമാകുന്നത് സംസ്കാരത്തിന` ചേര്‍ന്നതല്ലല്ലോ?
;
ഹദീസുകള്‍ പലപ്പോഴും ഉപമകളാല്‍ സമ്പന്നമാണ്. ഒറ്റ വായനയില്‍ത്തന്നെ അര്‍ത്ഥം മനസ്സിലാകാത്തവയുണ്ടാകാം. അല്ലെങ്കില്‍ ‘അക്ഷരാര്‍ത്ഥത്തില്‍’ എടുത്താല്‍ അര്‍ത്ഥം മനസ്സിലാക്കിയത് തെറ്റായെന്നും വരാം. ഇത് പ്രവാചകന്റെ കാലഘട്ടത്തെക്കുറിച്ചും അറബി ഭാഷയിലെ പ്രയോഗങ്ങളെക്കുറിച്ചും അറിയാത്തതു കൊണ്ട് സംഭവിച്ചുപോകുന്നതാണ്. ഇവിടെ പ്രവാചകന് ഉദ്ദേശിച്ചത് അഹംഭാവത്തെയും അഹങ്കാരത്തെയും കുറിച്ചാണ്. വലിയ സ്ഥാനമാനങ്ങളുള്ളവരും ധനാഢ്യരും അവരുടെ സ്ഥാനമാനങ്ങളുടെ പുളപ്പ് പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗമായിരുന്നു മീറ്ററുകണക്കിനുനീളത്തില് വസ്ത്രം വലിച്ചിഴക്കുക എന്നത്. ഒരു മുസ്ലിം തീര്‍ച്ചയായും അഹംഭാവ/അഹങ്കാര പ്രകടനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം (മറ്റുള്ളവര്‍ അങ്ങനെ ചെയ്യേണ്ടതില്ല എന്നല്ല. മുസ്ലിമിന് അത് നിര്‍ബന്ധമാണ് എന്നേ ഞാനുദ്ദേശിച്ചുള്ളു ;). സമൂഹത്തില്‍ ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയിലുള്ള വിടവ് തീര്‍ക്കുക എന്നതെല്ലാം ഇതിന്റെ ഉന്നമാണ്.
ഇനി വസ്ത്രം വലിച്ചിഴച്ച് നടക്കുന്നത് ശരിയോ തെറ്റോ എന്ന് സംശയിക്കുന്നവര്‍ സ്വന്തം അമ്മയോട്/ഭാര്യയോട് ചോദിക്കുക. കാരണം അവരാണല്ലോ ആണ്പ്രജകളുടെയെല്ലാം വസ്ത്രം അലക്കാന്‍ ഉത്തരവാദിത്വം നല്കപ്പെട്ടവര്!
;)
അബ്ദുല്ലാഹ്, കുറച്ചുകൂടി വ്യക്തമായി എഴുതിയാല്‍ നന്നായിരുന്നു
Post a Comment