Wednesday, December 27, 2006
ബുഖാരിയുടെ ഷാരിഹീങ്ങള്‍ (വിവരണങ്ങള്‍ എഴുതിയവര്‍) ഈ വിഷയത്തിലുള്ള കിത്താബുകളുടെയെല്ലാം
രത്നച്ചുരുക്കമെടുത്ത് ചുരുങ്ങിയ രീതിയില്‍ ഒരുമിച്ചു കൂട്ടിയിട്ടുണ്ട്, അതിന്റെ ആശയം ഇപ്രകാരമാണ`: യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായ ഈമാന്‍ (ആദര്‍ശം) 3 കാര്യങ്ങള്‍ ഒരുമിച്ച് കൂടുന്നതിന്റെ പേരാണ`, ഒന്നാമത് "തസ്ദീക്വുന്‍ ഖല്‍ബിയ്യുന്‍"
അതായത് എല്ലാ കാര്യങ്ങളും ഹൃദയത്തില്‍ വിശ്വസിച്ച് ഉറപ്പിക്കുക, രന്ദാമത്തേത് നാവുകൊണ്ട് സമ്മതിച്ചു പറയുക,
മൂന്നാമത്തേത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ചുരുക്കത്തില്‍ ഈമാനിന്റെ ശാഖകളെല്ലാം കൂടി മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു,
അതില്‍ ഒന്നാമത്തേത് നിയ്യത്തും വിശ്വാസവും, അതായത് ഹൃദയവുമായി ബന്ധപ്പെട്ടതും രണ്ടാമത്തേത്
നാവുമായി ബന്ധപ്പെട്ടതും മൂന്നാമത്തേത് ശരീരത്തിലെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെട്ടതുമാണ`, ഈ മാനിന്റെ ഭാഗങ്ങളെല്ലാം ഈ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍ക്കൊണ്ടതാണ`, അതില്‍ ആദ്യത്തെ വിഭാഗമായ വിശ്വാസപരമായ കാര്യങ്ങള്‍ മുപ്പത് എണ്ണമാണ`
1. അല്ലാഹുവില്‍ വിശ്വസിക്കുക, അതില്‍ അവന്റെ ദാത്തിലും സിഫാത്തിലും വിശ്വസിക്കുക eന്നത് ഉള്‍ക്കൊള്ളുന്നു, അതായത് പരിശുദ്ധ ദാത്ത് ഏകനാണെന്നും അവന` യാതൊരു പങ്കുകാരുമില്ലെന്നും അവന` ഒരു തുല്യതയുമില്ലെന്നും ദൃഢമായി വശ്വസിക്കണം
2. അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളും പിറകേ ഉണ്ടായതാണ`, അനാദിയായത് ആ പരിശുദ്ധ ദാത്ത് മാത്രമാണ`.
3. മലക്കുകളില്‍ വിശ്വസിക്കുക, 4. അല്ലാഹു ഇറക്കിയ കിത്താബുകളില്‍ വിശ്വസിക്കുക,
5. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക, 6. ത്ഖ്ദീറില്‍ വിശ്വസിക്കുക, അതായത് നന്മയും
തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഭാഗത്ത് നിന്നുമാണ` ഉണ്ടാകുന്നത് എന്ന് വിശ്വസിക്കുക,
7. ഖിയാമത്ത് നാള്‍ സത്യമാണെന്ന് വിശ്വസിക്കുക; ഖബറിലെ ചോദ്യോത്തരങ്ങള്‍, ഖബറിലെ ശിക്ഷ
മരണശേഷം രണ്ടാമത് ജീവിക്കുക, വിചാരണയുണ്ടായിരിക്കുക, 8. അമലുകളെ തൂക്കിനോക്കുക,
സ്വിറാഥ് പാലത്തില്‍ കൂടി കടന്ന് പോകുക, മുതലായ എല്ലാ കാര്യങ്ങളും അതില്‍ ഉള്‍ക്കൊളുന്നതാണ`,
9. സ്വര്‍ഗ്ഗത്തില്‍ ദൃഢമായി വിശ്വസിക്കുക, മു അ`മിന്‍ ഇന്‍ഷാ അല്ലാഹ് എക്കാലവും അതില്‍ താമസിക്കുക
തന്നെ ചെയ്യുന്നതാണെന്ന് ഉറപ്പിക്കണം, നരകത്തില്‍ ദൃഢമായി വിശ്വസിക്കുക, അതില്‍ കഠിനമായ
ശിക്ഷയുണ്ടായിരിക്കുമെന്നും അത് എന്നെന്നേക്കുമായി ഉണ്ടായിരിക്കുന്നതാണെന്നും ഉറപ്പിക്കണം,
10. അല്ലാഹുവിനെ സ്നേഹിക്കുക, 11, അല്ലാഹുവിന്റെ പേരില്‍ മറ്റുള്ളവരെ സ്നേഹിക്കുക, അല്ലാഹുവിന്റെ പേരില്‍ മാത്രം മറ്റുള്ളവരെ വെറുക്കുക, 12. റസൂലുല്ലാഹി(സ:അ)യെ സ്നേഹിക്കുക, ഇതില്‍ നബി(സ:അ)യെ ബഹുമാനിക്കുക, തങ്ങളുടെ മേല്‍ സ്വലാത്ത് ചൊല്ലുക, തങ്ങളുടെ നടപടി ക്രമങ്ങളെ പിന്‍പറ്റുക എന്നീ കാര്യങ്ങളെല്ലാം ഉല്‍ക്കൊള്ളുന്നതാണ`,
13ഇഖ് ലാസ്( നിഷ്ക്കളങ്കത, ആത്മാര്‍ത്ഥത), ലോകമാന്യത കാണിക്കാതിരിക്കുക, നിഫാഖില്‍ (കാപട്യം) നിന്നും
രക്ഷപെടുക എന്നീ കാര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു, 14. തൗബ: അതായത് പാപങ്ങളുടെ പരില്‍
ഹൃദയംഗമായി ഖേദിക്കുകയും ഇനിയൊരിക്കലും പാപങ്ങള്‍ ചെയ്യുകയില്ലെന്ന് കരാര്‍ ചെയ്യുകയും ചെയ്യുക,
15. അല്ലാഹുവിനെക്കുറിച്ച് ഭയപ്പെടുക, 16. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ ആശയുള്ളവനായിരിക്കുക,
17. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നും നിരാശപ്പെടാതിരിക്കുക, 18. നന്ദിയുളവനായിരിക്കുക,
19. കരാര്‍ പാലിക്കുക, 20. ക്ഷമ, 21. വിനയം, മുതിര്‍ന്നവരോട് ആദരവ് കാണിക്കുകയെന്നെത് ഇതില്‍പ്പെടുന്നു, 22. കരുണ: എളിയവരോട് കരുണ കാണിക്കുക എന്നത് ഇതില്‍പ്പെടുന്നു, 23. അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ച് നടക്കുന്ന എല്ലാ കാര്യങ്ങളിലും തൃപ്തനായിരിക്കുക, 24. തവക്കുല്‍: (എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക),
25. അഹങ്കാരവും ആത്മ പ്രശംസയും ഉപേക്ഷിക്കുക, അതില്‍ തന്റെ നഫ് സിനെ (ഇച് ഛകളെ) നന്നാക്കലും ഉള്‍ക്കൊളുന്നു, 26. വൈരാഗ്യവും, വിരോധവും വക്കാതിരിക്കുക , അസൂയ വക്കാതിരിക്കലും അതില്‍പ്പെടുന്നു,
27. ഈ നമ്പര്‍ 'ഐനിയില്‍' വിട്ടു പോയിരിക്കുകയാണ` ഇവിടെ "ലജ്ജയുള്ളവനായിരിക്കുക" എന്നതാവാനാണു സാദ്ധ്യത , എഴുതിയ ആളിന` വിട്ടുപോയതായിരക്കാം! 28. കോപിക്കതിരിക്കുക, 29. വഞ്ചിക്കാതിരിക്കുക, മറ്റുള്ളവരെ തെറ്റിദ്ധരിക്കാതിരിക്കലും ആരെയും വഞ്ചിക്കാതിരിക്കലും ഇതില്‍പ്പെട്ടതാണ`,
30. ദുനിയാവിനോടുള്ള സ്നേഹം ഹൃദയത്തില്‍ നിന്നും നീക്കം ചെയ്യുക,
sthaanaമാനങ്ങളോടുമുള്ള സ്നേഹം ദുനിയാവിനോടുള്ള സ്നേഹത്തില്‍ പെടുന്നതാണ`, അല്ലാമാ ഐനീ(റഹ്:അ) അവര്‍കള്‍ പറയുന്നു:
"മേല്‍ പറയപ്പെട്ട കാര്യങ്ങളില്‍ ഹൃദയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അടങ്ങിയിരിക്കുന്നു,
ഏതെങ്കിലും കാര്യങ്ങള്‍ ബാഹ്യമായ നോട്ടത്തില്‍ ഇല്ല എന്ന് തോന്നിയാലും ഗഹനമായി ചിന്തിക്കുമ്പോള്‍
ഏതെങ്കിലുമൊരു വിഷയത്തില്‍ അതുള്‍ക്കൊണ്ടതായി കണ്ടെത്താന്‍ കഴിയുന്നതാണ`.
രണ്ടാമതെ വിഭാഗം നാവുമായി ബന്ധപ്പെട്ടതാണ`,
അവ എഴു ഭാഗങ്ങളാണ`: 1. പരിശുദ്ധ കലി പറയുക, 2. ഖുര്‍ ആന്‍ ഓതുക, 3. അറിവു പഠിക്കുക,
4. മറ്റുള്ളവര്‍ക്ക് അറിവ് പഠിപ്പിക്കുക, 5. ദു:ആ ചെയ്യുക, 6. അല്ലാഹുവിനെ ദിഖ് ര്‍ ചെയ്യുക, ഇതില്‍ ഇസ്തിഗ്ഫാറും ഉള്‍ക്കൊള്ളുന്നതാണ`, 7. പ്രയോജന രഹിതമായ സംസാരങ്ങള്‍ സൂക്ഷിക്കുക,
മൂന്നാമത്തെ വിഭാഗം മറ്റവയവങ്ങളുടെ പ്രവര്‍ത്തനമാണ`:
അതിന്റെ നാല്‍പ്പത് പിരിവുകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഒന്നമത്തെ വിഭാഗം സ്വന്തം
ശരീരവുമായി ബന്ധപ്പെട്ടതാണ`, അതിന` 16 ശാഖകളുണ്ട്,
1. ശുദ്ധിയുണ്ടായിരിക്കുക: ശരീരശുദ്ധി, വസ്ത്രശുദ്ധി, പരിസരശുദ്ധി എന്നിവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നതണ`, 2. നമസ്കാരം നിഷ്ഠയായി നിര്‍വഹിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുക, (ഫര്‍ള`, നഫല്‍, ഖളാ അ`) എന്നിവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നു, 3. ധര്‍മ്മം : സക്കാത്ത്, സ്വദഖ, ഫിഥ് ര്‍ സക്കാത്ത് മുതലായവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നതാണ`, കൂടാതെ ദാനധര്‍മ്മങ്ങള്‍ ചെയ്യുക, ജനങ്ങള്‍ക്ക്
ആഹാരം കൊടുക്കുക, അഥിഥികളെ സല്‍ക്കരിക്കുക, അടിമകളെ മോചിപ്പിക്കുക എന്നീ കാര്യങ്ങളും
ഇതില്‍ ഉള്‍ക്കൊള്ളുന്നു. 4. നോമ്പ് വക്കുക, (ഫര്‍ള`, നഫല`), 5. ഹജ്ജ് ചെയ്യുക (ഫര്‍ള`, നഫല`).
6. ഇ അ`ത്തിഖാഫ് ഇരിക്കുക, ലൈലതുല്‍ ഖദ് റിനെ അന്വേഷിക്കലും ഇതില്‍ ഉള്‍ക്കൊള്ളുന്നു.
7. ദീനിനെ സംരക്ഷിക്കുവാനായി വീടുവിട്ടിറങ്ങുക, ഹിജറത്തും ഇതില്‍പ്പെട്ടതാണ`. 8.നേര്‍ച്ച പൂര്‍ത്തീകരിക്കുക.
9. സത്യം ചെയ്യുന്നതിനെ സൂക്ഷിക്കുക. 10. കഫ്ഫാറത്ത് നിറവേറ്റുക. 11. നമസ്കാരത്തിലും, നമസ്കാരത്തിലല്ലാത്ത സമയത്തും നഗ്നത (ഔറത്ത്) മറക്കുക, 12. ഖുര്‍ബാനി നടത്തുകയും ഖുര്‍ബാനിയുടെ ജന്തുക്കളെ സൂക്ഷിക്കുകയും അതിന` പ്രാധാന്യം നല്‍കുകയും ചെയ്യുക. 13. ജനാസക്ക് പ്രധാന്യം നല്‍കുകയും അതിന്റെ എല്ലാ കാര്യങ്ങള്‍ക്കുമുള്ള ഏര്‍പ്പടുകള്‍ ചെയ്യുകയും ചെയ്യുക. 14. കടം വീട്ടുക. 15. ഇടപാടുകള്‍ നന്നായിരിക്കുകയും പലിശയില്‍ നിന്നും സൂക്ഷിക്കുകയും ചെയ്യുക. 16. സത്യമായ കാര്യത്തിന` സാക്ഷിപറയുകയും, സത്യത്തെ മറച്ചുവക്കാതിരിക്കുകയും ചെയ്യുക.
രണ്ടാമത്തെ വിഭാഗം മറ്റുള്ളവരോടുള്ള പെരുമാറ്റരീതിയാണ`: ഇതിന` ആറു പിരിവുകളുണ്ട്:
1. വിവാഹം മുഖേന ഹറാമായ പ്രവര്‍ത്തികളില്‍ നിന്നും രക്ഷപെടുക. 2. കൂട്ടു-കുടുബാദികളോടുള്ള കടമകളെ
സൂക്ഷികുകയും അത് നിറവേറ്റുകയും ചെയ്യുക, ജോലിക്കാര്‍, സേവകന്മാര്‍ എന്നിവരോടുള്ള കടമകളും
ഇതില്‍പ്പെടുന്നതാണ`. 3. മാതാപിതാക്കളോട് നല്ല നിലയില്‍ പെരുമാറുക, അവരോട് മയമായും, അനുസരണയോടെയും പെരുമാറുക. 4. മക്കളെ നല്ല നിലയില്‍ വളര്‍ത്തുക. 5. ബന്ധുക്കളെ അടുപ്പിക്കുക. 6. മുകളിലുള്ളവരെ അനുസരിക്കുകയും അവര്‍ക്ക് വഴിപ്പെടുകയും ചെയ്യുക.
മൂന്നാമത്തെ വിഭാഗം പൊതുജനങ്ങളോടുള്ള കടമകളാന`:
അതിന` പതിനെട്ട് പിരിവുകളുണ്ട്:
1. നീതിയോടുകൂടി ഭരണം നടത്തുക. 2. സത്യ സംഘത്തിന്റെ കൂട്ടത്തിലായീക്കുക. 3. ഭരണ കര്‍ത്താക്കളെ
അനുസരിക്കുക (എന്നാല്‍ ഷ രീ അത്തിന` വിരുദ്ധമായിരിക്കരുത്). 4. അന്യോന്യമുള്ള ഇടപാടുകള്‍ നന്നാക്കുക,
കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ശിക്ഷ നല്‍കലും, അക്രമികള്‍ക്കെതിരില്‍ സമരം ചെയ്യലും ഇതില്‍പ്പെട്ടതാണ`.
5. നല്ല കാര്യങ്ങളില്‍ മറ്റുള്ളവരെ സഹായികുക. 6. നല്ലകാര്യങ്ങള്‍ കല്‍പ്പിക്കുകയും ചീത്ത കാര്യങ്ങള്‍
തടയുകയും ചെയ്യുക, 7. ഹദ്ദുകള്‍ (അല്ലാഹു നിശ്ചയിച്ച ശിക്ഷകള്‍) നടപ്പില്‍ വരുത്തുക.
8. ദീനിന്റെ ശത്രുക്കളോട് സമരം ചെയ്യുക, അതിര്‍ത്ഥിയിലുള്ള യുദ്ധ മേഖലയെ സൂക്ഷിക്കലും ഇതില്‍പ്പെട്ടതാണ`. 9. അമാനത്ത് (സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ച മുതല്‍) തിരിച്ചു കൊടുക്കുക. ഗനീമത്ത് സ്വത്തുക്കളുടെ ഖുമുസ്(1/5) കൊടുക്കലും ഇതില്‍പ്പെട്ടതാണ`.
10. കടം കൊടുക്കുകയും കടം വീടുകയും ചെയ്യുക. 11. അയല്‍ക്കാരോടുള്ള കടമ നിറവേറ്റുകയും അവരെ
ബഹുമാനിക്കുകയും ചെയ്യുക. 12. ഇടപാടുകള്‍ നല്ലരീതിയിലായിരിക്കുക, അനുവദനീയമായ രീതിയില്‍ ധനം
സംഭരിക്കലും ഇതില്‍ പെടുന്നു. 13. ധനം അര്‍ഹമായ സ്ഥാനത്തുമാത്രം ചിലവഴിക്കുക, ദുര്‍വ്യയം ലുബ്ധ്
എന്നിവയില്‍ നിന്നും സൂക്ഷിക്കലും ഇതില്‍പ്പെട്ടതാന`. 14. സലാം പറയുകയും സലാം മടക്കുകയും ചെയ്യുക.
15. തുമ്മിയവന` മറുടിയായി 'യര്‍ഹമുക്കല്ലാഹ്' പറയുക. 16. പൊതുവായി ലോകത്ത് വരുന്ന ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും നിവാരണമുണ്ടാക്കുക. 17. കളി-തമാശകളില്‍ നിന്നും സൂക്ഷിക്കുക. 18. വഴിയില്‍ നിന്നും ഉപദ്രവകരമായ വസ്തുക്കളെ നീക്കം ചെയ്യുക.
ഈ പറയപ്പെട്ടവയെല്ലാം കൂടി 77 വിഭാഗങ്ങളായി, ഇതില്‍ ചിലതിനെ മറ്റു ചിലതില്‍ ഉള്‍പ്പെടുത്താനും കഴിയുന്നതാണ`,
Subscribe to:
Post Comments (Atom)
1 comment:
good post...
Post a Comment